70 ദിവസം നീണ്ടുനിൽക്കുന്ന “യാ ഹല” ഷോപ്പിംഗ് ഫെസ്റ്റിവലിന് ജനുവരി 21 ന് തുടക്കം കുറിക്കുമെന്ന് നാഷണൽ ഹോളിഡേയ്സ് ആൻഡ് ഒ ക്കേഷൻസ് സ്റ്റാന്റിംഗ് കമ്മറ്റി അറിയിച്ചു.ഷോപ്പിംഗ് ഫെസ്റ്റിവൽ പ്രഖ്യപിച്ച, ഷെയ്ഖ് ജാബർ അൽ അഹമ്മദ് കൾച്ചറൽ സെന്റററിൽ നടന്ന ചടങ്ങിൽ ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രി അബ്ദുൽറഹ്മാൻ അൽ മുതൈരി , ഇൻഫർമേഷൻ, കൊമേഴ്സ് മന്ത്രാലയങ്ങളിലെ അണ്ടർ സെക്രട്ടറിമാർ ഉൾപ്പെടെയുള്ള പ്രധാന ഉദ്യോഗസ്ഥർ പങ്കെടുത്തു.
കുവൈറ്റിൻ്റെ ദേശീയ ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടി ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ചെറുകിട വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിനും പ്രാദേശിക സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നതാണ് . ഫെസ്റ്റിവൽ കുവൈറ്റിനെ വാണിജ്യ, സാംസ്കാരിക, ടൂറിസം ഹബ്ബായി ഉയർത്തുമെന്ന് ഫെസ്റ്റിവൽ സിഇഒ ഫാദൽ അൽ-ദോസരി എടുത്തു പറഞ്ഞു . ഫെസ്റ്റിവലിൽ ആഡംബര കാറുകളും ക്യാഷ് റിവാർഡുകളും ഉൾപ്പെടെ 8 മില്യൺ ഡോളറിലധികം സമ്മാനങ്ങളുള്ള കിഴിവുകളും പ്രമോഷനുകളും പ്രതിവാര നറുക്കെടുപ്പുകളും ഉണ്ടായിരിക്കും . ഡ്രോൺ ഷോകളും കരിമരുന്ന് പ്രയോഗവും ഉൾപ്പെടെയുള്ള ഫെസ്റ്റിവലിൻ്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കുവൈറ്റിന്റെ ലാൻഡ്മാർക്കുകൾ പ്രദർശിപ്പിക്കുകയും പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ സജീവമായ ഷോപ്പിംഗ് അനുഭവം നൽകുകയും ചെയ്യും.
More Stories
ഭക്ഷ്യ ഉൽപന്നങ്ങളിൽ ട്രാൻസ് ഫാറ്റ് നിരോധിക്കാൻ ഒരുങ്ങി കുവൈറ്റ്
ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കാത്ത പ്രവാസികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തും
2024ൽ കുവൈറ്റിൽ നിന്നും റെസിഡൻസി നിയമം ലംഘിച്ച 35,000 പ്രവാസികളെ നാടുകടത്തി