ന്യൂസ് ബ്യൂറോ കുവൈറ്റ്
കുവൈറ്റ് സിറ്റി : ടോസ്റ്റ് മാസ്റ്റേഴ്സ് ഇൻറർനാഷണലിലെ മലയാളം ക്ലബ്ബുകളുടെ സംയുക്ത വേദിയായ ലോക മലയാളം ടോസ്റ്റ് മാസ്റ്റേഴ്സിന്റെ ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങൾ- ‘പിറവി – 2022’ ജനുവരി എട്ടിന് നടക്കും. എട്ടു രാജ്യങ്ങളിലെ 36 ക്ലബ്ബുകളെ പങ്കെടുപ്പിച്ച് നടത്തുന്ന ആഘോഷങ്ങൾക്ക് ഇത്തവണ ആതിഥേയത്വം വഹിക്കുന്നത് ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് ആണ്.
ജനുവരി 8 ന് ഇന്ത്യൻ സമയം വൈകുന്നേരം 6 30 മുതൽ ( കുവൈത്ത് സമയം 4 മണി ) സൂം വേദിയിൽ നടത്തപ്പെടുന്ന ആഘോഷങ്ങൾക്ക് പ്രശസ്ത സാഹിത്യകാരനും വാഗ്മിയുമായ പ്രൊഫസർ എം കെ സാനു ആണ് മുഖ്യാതിഥി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ക്ലബ്ബുകളുടെ കലാസാംസ്കാരിക പരിപാടികൾക്ക് തദവസരം വേദിയാകുമെന്ന് ഇവൻറ് ചെയറും ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് അധ്യക്ഷയുമായ ഷീബ പ്രമുഖ് അറിയിച്ചു.
പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ / മീറ്റിംഗ് ഐഡി,പാസ്‌വേഡ് ഉപയോഗിക്കുക.
Meeting ID: 849 8050 9402
Passcode: WMT2022
Meeting ID: 849 8050 9402
Passcode: WMT2022
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്