Times of Kuwait
കുവൈറ്റ് സിറ്റി : വിവിധ ആവശ്യങ്ങൾക്ക് വാട്സ്ആപ്പ് സേവനങ്ങളുമായി കുവൈത്തിലെ ഇന്ത്യൻ എംബസി. ഇന്ന് എംബസിയിൽ നിന്ന് പുറത്താക്കിയ പത്രക്കുറിപ്പ് പ്രകാരം കുവൈറ്റിലെ ഇന്ത്യക്കാർക്ക് 12 സേവനങ്ങളാണ് വാട്സാപ്പ് വഴി ലഭ്യമാക്കുന്നത്. എംബസിയുടെ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും കൂടുതൽ പേരിലേക്ക് എത്താനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ നേരിട്ടുള്ള സന്ദർശനം വഴിയും ലാൻഡ് ഫോൺ, മൊബൈൽ, ഇമെയിൽ സേവനങ്ങൾ നൽകുന്നതിന് പുറമേയാണ് വാട്സ്ആപ്പ് ഹെൽപ്പ് ലൈൻ ഏർപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ, ഈ നമ്പറുകളിൽ പരാതികളും അന്വേഷണങ്ങളും വാട്സ്ആപ്പ് മെസ്സേജുകൾ വഴി മാത്രമേ ലഭ്യമാവുകയുള്ളൂ. പരാതികളും അന്വേഷണങ്ങളും നേരിട്ട് അറിയുവാൻ ലാൻഡ് ഫോൺ വഴിയുള്ള സേവനങ്ങള് തുടരും.
വിവിധ സേവനങ്ങളും അവയ്ക്ക് ലഭ്യമായ വാട്സ്ആപ്പ് നമ്പറുകളും ചുവടെ ചേർക്കുന്നു
- പാസ്പോർട്ട് അന്വേഷണങ്ങൾ ( പ്രത്യേകം ആയത്) – 65501767
- വിസ, അറ്റസ്റ്റേഷൻ, ഓ സി ഐ – 65501013
- ആശുപത്രി, അത്യാഹിത ആരോഗ്യസേവനങ്ങൾ – 65501587
- മരണ രജിസ്ട്രേഷൻ – 65505246
- കുവൈറ്റിലെ ഇന്ത്യൻ അസോസിയേഷനുകൾ – 65501078
- വനിത ഗാർഹിക തൊഴിലാളി സേവനങ്ങൾ( വിസ നമ്പർ 20) –
65501754 - പുരുഷ തൊഴിലാളികൾ(, വിസ നമ്പർ 14,18,20) – 65501769
- വാണിജ്യ അറ്റസ്റ്റേഷൻ – 65505097
- അടിയന്തര ഹെൽപ്പ് ലൈൻ – 65501946
- പാസ്പോർട്ട് പതിവ് അന്വേഷണങ്ങൾ- 65506360
11&12. ഗാർഹിക തൊഴിലാളികളുടെ വിവിധ വിഷയങ്ങൾ ( വിസ നമ്പർ 20) – 51759394, 55157738
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്