കുവൈറ്റ് സിറ്റി : ഹൃസ്വ സന്ദർശനത്തിനായി കുവൈറ്റിലെത്തിയ പ്രശസ്ത പണ്ഡിതൻ നൗഫൽ സഖാഫി കലാസയെ ബദർ അൽ സമ മെഡിക്കൽ സെന്റർ കുവൈറ്റ് ആദരിച്ചു. ബദർ അൽ സമ കൾച്ചറൽ ഹാളിൽ നടന്ന ചടങ്ങിൽ ബ്രാഞ്ച് മാനേജർ അബ്ദുൾ റസാഖ് ഷാൾ അണിയിച്ച് മൊമെന്റോ നൽകി അദ്ദേഹത്തെ ആദരിച്ചു.
കുവൈറ്റിലെ ജനങ്ങൾക്ക് ബദർ അൽസമ നൽകുന്ന സേവനത്തെ അദ്ദേഹം പ്രശംസിച്ചു. അതുപോലെ, ആരോഗ്യമേഖലയിൽ പ്രവർത്തിക്കേണ്ടതിന്റെയും ആവശ്യക്കാർക്ക് സഹായഹസ്തങ്ങൾ നീട്ടുന്നതിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
ബിസിനസ് ഡെവലപ്‌മെന്റ് കോർഡിനേറ്റർ ശ്രീ അഹമ്മദ് കബീർ റെഫായ് ക്ഷണിതാക്കളെ സ്വാഗതം ചെയ്തു. ബദർ അൽസമ സ്റ്റാഫുകൾക്ക് മുന്നിലായിരുന്നു പരിപാടി. മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ശ്രീ രഹജൻ നന്ദി രേഖപ്പെടുത്തി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്