ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനും, പൗരസ്ത്യ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കുവൈറ്റിൽ എത്തിച്ചേർന്നു. സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആദ്യഫലപ്പെരുന്നാൾ ആഘോഷങ്ങൾ ആശിർവദിക്കുവാൻ എത്തിച്ചേർന്ന പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയ്ക്ക് മഹാഇടവകയുടെ നേതൃത്വത്തിൽ കുവൈറ്റ് വിമാനത്താവളത്തിൽ ഊഷ്മളമായ വരവേല്പ്പ് നൽകി.
കല്ക്കത്താ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് തിരുമേനിയും ബാവാ തിരുമേനിക്ക് ഒപ്പം കുവൈറ്റിൽ എത്തിച്ചേർന്നു. ഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ഇടവക ട്രസ്റ്റി സാബു എലിയാസ്, സെക്രട്ടറി ഐസക് വർഗീസ്, കുവൈറ്റിലെ മറ്റ് ഓർത്തഡോക്സ് ഇടവക വികാരിമാരായ ഫാ. എബ്രഹാം പി.ജെ., ഫാ. മാത്യൂ എം. മാത്യൂ, ഫാ. ജോൺ ജേക്കബ്, സഭാ മാനേജിംഗ് കമ്മിറ്റിയംങ്ങളായ തോമസ് കുരുവിള, മാത്യൂ കെ. ഇലഞ്ഞിക്കൽ, പോൾ വർഗീസ്, ഭദ്രാസന കൗൺസിലംഗങ്ങളായ ദീപക് പണിക്കർ, ഷാജി വർഗീസ്, ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനറന്മാർ ബിനു ബെന്ന്യാം, ഇടവക ഭരണസമിതിയംഗങ്ങൾ, പ്രാർത്ഥനാ യോഗ സെക്രട്ടറിമാർ, ഹാർവെസ്റ്റ് കൺവീനേഴ്സ്, ആത്മീയ-ജീവകാരുണ്യപ്രസ്ഥാന ഭാരവാഹികൾ, എന്നിവർ ചേർന്ന് പൂക്കളുടെയും, കത്തിച്ച മെഴുകുതിരികളുടെയും അകമ്പടിയോടെ പരിശുദ്ധ പിതാവിനെ സ്വീകരിച്ചു.
More Stories
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്മിയ സൂപ്പര്മെട്രോ മെഡിക്കല് സെന്ററില്
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ