ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റ് സെന്റ് ഗ്രിഗോറിയോസ് മഹാ ഇടവക യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 25 ന് സംഘടിപ്പിക്കുന്ന ഏകദിന സമ്മേളനത്തിലും, മാർത്തോമ്മൻ പൈത്യക സംഗമത്തിലും മുഖ്യ അതിഥിയായി എത്തിച്ചേർന്ന മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രിസ്റ്റ്യൻ സ്റ്റുഡൻ്റ്സ് മൂവ്മെൻ്റ് ജനറൽ സെക്രട്ടറി ഫാ. ഡോ. വിവേക് വർഗീസിന് കുവൈറ്റ് സെൻ്റ്. ഗ്രീഗോറിയോസ് മഹാ ഇടവകയും, മഹാഇടവക യുവജന പ്രസ്ഥാനവും കുവൈറ്റ് വിമാന താവളത്തിൽ സ്നേഹോഷ്മളമായ സ്വീകരണം നൽകി.
മഹാഇടവക സഹ വികാരി ഫാ. ലിജു കെ പൊന്നച്ചൻ, യുവജനപ്രസ്ഥാനം ആത്മായ വൈസ് പ്രസിഡൻ്റും, പ്രോഗ്രാം ജനറൽ കൺവീനറും ആയ ജോബി കളീക്കൽ, പ്രസ്ഥാനം സെക്രട്ടറി ദീപ് ജോൺ, പ്രസ്ഥാനം ട്രഷറാർ ജോമോൻ ജോൺ, ജോയിൻ്റ് സെക്രട്ടറി ഷൈൻ ജോസഫ് സാം, ഷെറി കുര്യൻ, കൽക്കട്ട ഭദ്രാസന പ്രതിനിധി സുമോദ് മാത്യൂ, കുവൈറ്റ് യുവജന പ്രസ്ഥാനം സോണൽ സെക്രട്ടറി ജോമോൻ ജോർജ്ജ്, അജിത്ത് മത്തായി, റോഹിൻ പി വർഗ്ഗീസ് എന്നിവർ സന്നിഹിതരായിരുന്നു.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ