ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ദേശീയ അസംബ്ലിയുടെ 18-ാകാലയളവിലേക്കുള്ള വോട്ടെടുപ്പ് കുവൈറ്റിലെ അഞ്ച് ഇലക്‌ട്രൽ മണ്ഡലങ്ങളിൽ വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12:00 മണിക്ക് ആരംഭിച്ചു. വോട്ടെടുപ്പ് അർദ്ധരാത്രി വരെ തുടരും.
യോഗ്യരായ 834,733 വോട്ടർമാർ 200 സ്ഥാനാർത്ഥികളിൽ നിന്ന് 50 എംപിമാരെ നാല് വർഷത്തേക്ക് പുതിയ പാർലമെൻ്റിൽ പ്രതിനിധീകരിക്കാൻ തിരഞ്ഞെടുക്കും.
41 സ്ഥാനാർത്ഥികൾ മത്സരിക്കുന്ന ആദ്യ മണ്ഡലത്തിൽ 104,038 വോട്ടർമാരാണുള്ളത്.
രണ്ടാം മണ്ഡലത്തിൽ 95,302 പേരുടെ വോട്ട് നേടാനുള്ള മത്സരത്തിൽ 39 സ്ഥാനാർത്ഥികളുണ്ട്.1,43,693 വോട്ടർമാരുള്ള മൂന്നാം മണ്ഡലത്തിൽ 32 പ്രതീക്ഷക്കാരാണുള്ളത്.നാലാമത്തെ മണ്ഡലത്തിൽ 220,932 പേരുടെ വോട്ടിനായി 48 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.അഞ്ചാമത്തെ മണ്ഡലത്തിൽ 40 സ്ഥാനാർഥികളും യോഗ്യരായ 270,768 വോട്ടർമാരും ഉൾപ്പെടുന്നു.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു