കുവൈത്ത് സിറ്റി:വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത് ) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ഓണോത്സവം – 2022 സംഘടിപ്പിച്ചു.അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ മഹാബലി എഴുന്നള്ളത്തോടുകൂടി ഘോഷയാത്ര ആരംഭിച്ചു.സാംസ്കാരിക സമ്മേളനം വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
വനിതാവേദി പ്രസിഡൻറ് സരിത രാജൻ സമ്മേളനത്തിൽ അധ്യക്ഷതവഹിച്ചു. കുവൈത്തിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോക്ടർ. സരിത ഹരി, ട്രാക്ക് വനിതാവേദി പ്രസിഡൻറ് പ്രിയ രാജ് എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.
കേന്ദ്ര കമ്മിറ്റി ആക്ടിംങ് പ്രസിഡൻറ് പ്രമോദ് കക്കോത്ത്,കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി കെ.ബിബിൻ ദാസ്,കേന്ദ്ര കമ്മിറ്റി ട്രഷറർ കെ.ഗോപിനാഥൻ, കേന്ദ്ര കമ്മിറ്റി സെക്രട്ടറി സുജീഷ്. പി.ചന്ദ്രൻ, അബ്ബാസിയ ഏരിയ കൺവീനർ റ്റി.കെ.റെജി,ഫിൻതാസ് ഏരിയ കൺവീനർ കെ.എ.ജിനേഷ്, ഫഹാഹീൽ ഏരിയ ട്രഷറർ രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത്, സിറ്റി ഏരിയ സെക്രട്ടറി മനോജ് കക്കോത്ത്, സാൽമിയ ഏരിയ കൺവീനർ എം ചന്ദ്രശേഖരൻ, എന്നിവർ സംസാരിച്ചു.
തുടർന്ന് പുലിക്കളി, തിരുവാതിരക്കളി,നാടൻപ്പട്ടുകൾ, നാട്ട്യാലയ നൃത്ത കലാക്ഷേത്രം കൃഷ്ണ പ്രകാശിന്റെയും സരിത റിഥം സ്കൂൾ ഓഫ് ഡാൻസിന്റെയും കുട്ടികൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ, വോയ്സ് കുവൈത്ത് അംഗങ്ങൾ അവതരിപ്പിച്ച ഗാനമേള,ഓണപ്പാട്ടുകൾ,എസ് ബാൻഡ് അവതരിപ്പിച്ച ഗാനമേള തുടങ്ങിയ വിവിധയിനം കലാപരിപാടികൾ അരങ്ങേറി.
വോയ്സ് കുവൈത്തിന്റെഏരിയാകമ്മറ്റികൾ തമ്മിൽ നടന്ന അത്തപ്പൂക്കള മത്സരത്തിൽ അബ്ബാസിയ ഏരിയാകമ്മറ്റി ഒന്നാം സ്ഥാനവും മറ്റ് ഏരിയാകമ്മറ്റികൾ വിവിധ സ്ഥാപനങ്ങളും കരസ്ഥമാക്കി.കലാപരിപാടികളിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കേന്ദ്ര കമ്മിറ്റികളും വിവിധ ഏരിയാകമ്മറ്റികളും പരിപാടികൾക്ക് നേതൃത്വം നൽകി.വോയ്സ് കുവൈത്ത് അംഗങ്ങൾ ഒരുക്കിയ ഓണസദ്യ ആഘോഷത്തിന്റെ മാറ്റ് കൂട്ടി.
വനിതാവേദി ജനറൽ സെക്രട്ടറി മിനികൃഷ്ണ സ്വാഗതവും വനിതാവേദി ട്രഷറർ സൂര്യ അഭിലാഷ് നന്ദിയും പറഞ്ഞു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്