ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ആറുമാസത്തിലധികം കുവൈറ്റിന് പുറത്ത് കഴിയുന്നവരുടെ താമസം രേഖ റദ്ദാക്കാൻ നിർദ്ദേശം.ഈ വർഷം നവംബർ ഒന്ന് മുതൽ “കുടുംബ വിസ” കൈവശം വച്ചിരിക്കുന്ന താമസക്കാർക്ക് 6 മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് താമസിക്കാൻ കഴിയില്ല. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് വൻ തിരിച്ചടിയാണ് ഈ തീരുമാനം.
മെയ് 1-ന് മുമ്പ് രാജ്യം വിട്ടവർ നവംബർ ഒന്നിന് മുമ്പ് മടങ്ങി എത്തിയില്ലെങ്കിൽ താമസ രേഖ റദ്ദാക്കപ്പെടുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
വിസ നമ്പർ 22 , 24 എന്നിവയ്ക്കും ഇതേ നടപടിക്രമം സ്വീകരിക്കാനുള്ള സാധ്യത ഈ വർഷം അവസാനത്തോടെ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ട് സൂചിപ്പിച്ചു.
കൊവിഡ് മഹാമാരിയുടെ തീവ്ര വ്യാപനതോടെയാണ് മുമ്പുണ്ടായിരുന്ന നിയമത്തിലെ ഇളവ് നൽകി ഓൺലൈൻ വഴി വിസ പുതുക്കുവാനും ആറുമാസത്തിൽ കൂടുതൽ കുവൈറ്റിന് പുറത്തുള്ളവർക്ക് മടങ്ങാനും അനുമതി നൽകിയിരുന്നത്.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ