ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : സാമ്പത്തിക തട്ടിപ്പുകൾ നേരിടുന്നതിനായി പബ്ലിക് പ്രോസിക്യൂഷനും കുവൈറ്റ് ബാങ്കിംഗ് അസോസിയേഷനും (കെബിഎ) സഹകരിച്ച് 24 മണിക്കൂറും വെർച്വൽ റൂം (അമാൻ) സജീവമാക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അറിയിച്ചു.
എല്ലാ പ്രാദേശിക ബാങ്കുകളിൽ നിന്നും സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനും അവയോട് ഉടനടി പ്രതികരിക്കുന്നതിനും ചാനലുകൾ തുറക്കുന്നതിൽ പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രാലയത്തിന്റെ മീഡിയ സെക്യൂരിറ്റി ആൻഡ് റിലേഷൻസ് ജനറൽ ഡയറക്ടറേറ്റ് വാർത്താ പ്രസ്താവനയിൽ പറഞ്ഞു.
പരാതികൾ ലഭിച്ചാലുടൻ ഡയറക്ടറേറ്റ് നടപടിയെടുക്കുകയും മോഷ്ടാക്കളുടെ അക്കൗണ്ടിൽ നിന്ന് പണം മരവിപ്പിക്കുകയും ചെയ്യുന്നു.
2023 ഡിസംബർ 7 മുതൽ ജനുവരി 9 വരെ 285 പരാതികൾ “അമാൻ” വഴി കൈകാര്യം ചെയ്തിട്ടുണ്ട്. ഈ തുകകൾ അവയുടെ ഉടമകൾക്ക് തിരികെ അയക്കുന്നതിനായി സൂക്ഷിച്ചിട്ടുണ്ടെന്നും അത് സൂചിപ്പിച്ചു.
ഉപഭക്താക്കളുടെ അറിവില്ലാതെ ബാങ്ക് അക്കൗണ്ടുകൾ നിന്ന് കൈമാറ്റം ചെയ്യുകയോ ചെയ്‌ത ആളുകളോട് അവരുടെ ബാങ്കുമായി ബന്ധപ്പെടാനും കാലതാമസം കൂടാതെ പരാതി സമർപ്പിക്കാനും മന്ത്രാലയം ആഹ്വാനം ചെയ്തു.
More Stories
റാപ്റ്റേഴ്സ് ബാഡ്മിൻറൺ ക്ലബ് “റാപ്റ്റേഴ്സ് പ്രീമിയർ ബാഡ്മിൻറൺ ചലഞ്ച് ചാബ്യൻഷിപ്പ്” സംഘടിപ്പിച്ചു.
കുവൈറ്റിൽ ഗതാഗത നിയമങ്ങൾ കർശനമാക്കുന്നു : പുതുക്കിയ ഗതാഗത നിയമം നാളെ (22 ഏപ്രിൽ 2025) മുതൽ പ്രാബല്യത്തിൽ
ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു