ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് സഹേൽ ആപ്പിൽ ഓൺലൈൻ വാഹന പുതുക്കൽ സേവനം ആരംഭിച്ചു. ഏകീകൃത സർക്കാർ ആപ്ലിക്കേഷൻ “സഹേൽ” ആപ്പ് വഴി വാഹന ലൈസൻസ് പുതുക്കൽ സേവനം ആരംഭിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഡിജിറ്റൽ പരിവർത്തന പ്രക്രിയ പൂർത്തിയാക്കുന്നതിനും പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതിനുമുള്ള നടപടികളുടെ ഭാഗമായി, സഹേൽ ആപ്പ് വഴി ആഭ്യന്തര മന്ത്രാലയം വാഹന പുതുക്കൽ സേവനം ആരംഭിച്ചു.
beema.iru.gov.kw എന്ന വെബ്‌സൈറ്റിൽ നിന്ന്
പൊതുജനങ്ങൾക്ക് വാഹന ഇൻഷുറൻസ് പൂർത്തിയാക്കാനും സഹേൽ ആപ്പിൽ വാഹന പുതുക്കൽ ഘട്ടങ്ങളിലേക്ക് പോകാനും കഴിയും.
വാഹനം സാങ്കേതിക പരിശോധന നടത്തി കഴിഞ്ഞാൽ, വാഹന ഉടമയ്ക്ക് ‘ സഹേൽ’ ആപ്ലിക്കേഷൻ വഴി അപ്ഡേറ്റുകൾ ലഭിക്കും.
More Stories
സാരഥി കുവൈറ്റ്, കലാമാമാങ്കം സർഗ്ഗസംഗമം -2025 സംഘടിപ്പിച്ചു.
സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ സാന്തോം ഫെസ്റ്റ് 2024 ആഘോഷിച്ചു.
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം