ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : 2024 ജനുവരി 2 ചൊവ്വാഴ്ച മുതൽ സഹേൽ ആപ്പ് വഴിയുള്ള വാഹന ലൈസൻസ് പുതുക്കൽ സേവനത്തിന്റെ ആരംഭ തീയതികളും 2024 ഫെബ്രുവരി 1 വ്യാഴാഴ്ച മുതൽ ആരംഭിക്കുന്ന വാഹന കൈമാറ്റ സേവനവും ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.
ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദിന്റെ നിർദ്ദേശപ്രകാരം പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഡിജിറ്റൽ രൂപാന്തരീകരണ പ്രക്രിയയുടെ ഭാഗമാണ് ഈ നീക്കം.
പുതിയ അറിയിപ്പ് അനുസരിച്ച്, എല്ലാ വാഹന ലൈസൻസ് പുതുക്കലും ജനുവരി 2 മുതൽ സഹേൽ ആപ്പ് വഴിയും എല്ലാ വാഹന കൈമാറ്റ സേവനങ്ങളും ഫെബ്രുവരി 1 മുതൽ സഹേൽ ആപ്പിലും ആയിരിക്കും.
More Stories
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ