ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിൽ അപകടകരമായ രീതിയിൽ ഓടിച്ച വാഹനം കണ്ടുകെട്ടി.
സ്വജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന തരത്തിൽ ട്രാഫിക്ക് നേരെ വാഹനം ഓടിക്കുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ക്ലിപ്പിൽ ഉണ്ടായിരുന്ന ഡ്രൈവർക്കെതിരെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ആവശ്യമായ നടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
വാഹനം ഓടിച്ചയാൾക്കെതിരെ കുറ്റം ചുമത്തുകയും കാർ കണ്ടുകെട്ടി ഗാരേജിലേക്ക് മാറ്റുകയും ചെയ്തതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്