Times of Kuwait – കുവൈറ്റ് വാർത്തകൾ
കുവൈറ്റ് സിറ്റി : കുവൈറ്റിൽ 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുവാൻ തയാറെടുപ്പുകൾ നടത്തുന്നു. ‘ഫൈസർ’, ‘ബയോൺടെക്’
ക്ലിനിക്കൽ ടെസ്റ്റുകളിൽ പൂർത്തിയാക്കി ലൈസൻസ് ലഭിച്ചതിനു ശേഷം കുട്ടികൾക്ക് നൽകുമെന്ന് ആരോഗ്യ മന്ത്രാലയ അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നത് തുടരുമ്പോഴും ഈ കൂട്ടം വിദ്യാർത്ഥികളെ സ്കൂളുകളിലേക്ക് മടങ്ങുന്നത് കണക്കിലെടുത്താണ് ഈ പ്രായ വിഭാഗത്തിന് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ ആരോഗ്യ മന്ത്രാലയം തയ്യാറെടുക്കുന്നത്.
യുണൈറ്റഡ് സ്റ്റേറ്റ്സിലും യൂറോപ്പിലും ഫൈസർ-ബയോൺടെക് ലൈസൻസ് ലഭിച്ചാലുടൻ ഈ പ്രായത്തിലുള്ള കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റ് വിഭാഗങ്ങൾക്ക് നൽകിയതിനെക്കാൾ കുറഞ്ഞ ഡോസ് വാക്സിൻ ആയിരിക്കും നൽകുക.
More Stories
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു
ഷെറാട്ടൺ റൗണ്ട് എബൗട്ട് താത്കാലികമായി അടച്ചു