ഫഹാഹീൽ എക്‌സ്‌പ്രസ് വേയിൽ സൽവ ഏരിയയിൽ പോലീസ് പട്രോളിംഗ് കാറിൽ ഫോർ വീൽ ഡ്രൈവ് വാഹനം കൂട്ടിയിടിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതിയെ മിനിറ്റുകൾക്കകം പിടികൂടിയെന്നാണ് റിപ്പോർട്ട്.
പ്രതി ഒരു പ്രവാസിയാണെന്നും മയക്കുമരുന്ന് കഴിച്ചതിനാലാകാം അസാധാരണമായ അവസ്ഥയിലായതെന്നും റിപ്പോർട്ടുണ്ട്. സാൽവ പ്രദേശത്തിനടുത്തുള്ള പാലത്തിൽ വച്ച് പോലീസ് ഉദ്യോഗസ്ഥർ മറ്റൊരു കേടായ വാഹനം കൈകാര്യം ചെയ്യുന്നതിനിടെ അമിത വേഗതയിലെത്തിയ കാർ ഉദ്യോഗസ്ഥർക്ക് നേരെ ഇടിച്ചു കയറുകയായിരുന്നു . പോലീസ് ഉദ്യോഗസ്ഥരുടെ വിയോഗത്തിൽ ആഭ്യന്തര മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്