ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : പൊതുവഴിയിൽ വഴക്കിട്ട രണ്ട് പ്രവാസികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച്, ഒരു പൊതു തെരുവിൽ നടന്ന വാക്കേറ്റത്തെ തുടർന്ന് രണ്ട് പ്രവാസികളെ ഹവല്ലി സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രസിദ്ധീകരിച്ച വാക്കേറ്റവും സംഘട്ടനവും ഉൾപടെയുള്ള വീഡിയോ ക്ലിപ്പിനെ തുടർന്നാണ് അറസ്റ്റ്. ഒരു ടാക്സി ഡ്രൈവറും മറ്റൊരു വ്യക്തിയും തമ്മിലാണ് തർക്കമുണ്ടായതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ