കുവൈത്ത് – കുവൈറ്റിലെ ബാഡ്മിന്റൺ ഫ്രണ്ട്‌സ് കൂട്ടായ്മയായ ടർബോസ് ബാഡ്മിന്റൺ ക്ലബ്
2024 നവംബർ 15-ന് ഔദ്യോഗികമായി തുടക്കം കുറിച്ചു. തുടക്കത്തിൽ 20 അംഗങ്ങളോടെ ആരംഭിച്ച കൂട്ടായ്മ ഇന്ന് 75 അംഗങ്ങളുമായ് ക്ലബ് വളർന്നിരിക്കുകയാണ്.
കുവൈറ്റിൽ ബാഡ്മിന്റൺപ്രോത്സാഹിപ്പിക്കുകയും , അത് പുതിയ തലമുറയിലേക്കും എത്തിക്കുകയും ചെയ്യുകയാണ് ക്ലബിന്റെ പ്രധാന ലക്ഷ്യം. 2025 ഫെബ്രുവരി 20-21 തീയതികളിൽ “ടർബോസ് ഓപ്പൺ 2025″ബാഡ്മിന്റൺ ടൂർണമെന്റ് നടത്തപെടുകയാണ്. ആവേശകരമായടൂർണമെന്റിൽ 6 കാറ്റഗറികൾ ഉൾപ്പെടുത്തിയിട്ടുണ്ട്, ഫെബ്രുവരി 20 ന്രാപ്റ്റർസ് ബാഡ്മിന്റൺ ക്ലബ്ബ്, ഫർവാനിയയിലും, ഫെബ്രുവരി 21ന് ഐ സ്മാഷ് ബാഡ്മിന്റൺ അക്കാദമി, അഹമ്മദിയിലും മത്സരം നടക്കും. ഫെബ്രവരി 18ന് ഫർവ്വാനിയ ഗ്രീൻ പേപ്പർ റെസ്റ്ററന്റിൽ നടന്ന പ്രസ്സ് മീറ്റിൽ ടൂർണമെന്റിന്റെ ഔദ്യോഗിക ജേഴ്സി പ്രകാശനംചെയ്തു.
ഈ ടൂർണമെന്റിൽ വിവിധ രാജ്യങ്ങൾനിന്നുള്ള 183ഡബിൾസ് ടീമുകളും, വനിതകളടക്കം 360തിൽപരം കളിക്കാരുംമാറ്റുരക്കുന്നു. 1200 കുവൈറ്റ് ദിനാർ സമ്മാന തുകയും, ട്രോഫിയും, കളിക്കാർക്ക് മത്സരിക്കാൻ ആവേശവും, പ്രചോദനവും നൽകുന്നു. വരും നാളുകളിൽ കുട്ടികൾക്ക് വേണ്ടിയുള്ള GCC തലത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിക്കുവാൻ ടർബോസ് ബാഡ്മിന്റൺ ക്ലബ്ആലോചിച്ചുവരുന്നു. ഈ ടൂർണമെന്റിന്റെ വിജയത്തിനായി ഞങ്ങളോടൊപ്പം ചേർന്ന് നിൽക്കുന്ന പ്രധാനപ്പെട്ട സ്പോൺസർമാർ Kuwaiti International Ship Chandlers, Al Mulla Exchange, Burgan Agri Co. and Dahlia Group എന്നിവരാണ്.പ്രസ്സ് മീറ്റിൽ ടർബോസ് ബാഡ്മിന്റൺ കമ്മിറ്റി അംഗങ്ങളായഅജൊ തോമസ്, അർജ്ജുൻ എസ് നായർ, സബിൻ സാം, രഞ്ജിത് സിംഗ്, ശരത് ഇമ്മാട്ടി,ഇർഷാദ് എം,വിജിൻ,ആന്റണി, കൃഷ്ണകുമാർ,പ്രശാന്ത് കൊയിലാണ്ടി ,വിൽഫ്രഡ്, ഷാരി,വിജിൻ, റോബിൻ ,ശിൽപ,സിലി എന്നിവർ പങ്കെടുത്തു.
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ

More Stories
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് കുടുംബ സംഗമവും പിക്നിക്കും സംഘടിപ്പിച്ചു
SMCA കുവൈറ്റിന്റെ പേൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ” പേൾ ഫിയസ്റ്റ 2025 ” സംഘടിപ്പിച്ചു