തൃശ്ശൂര്‍ അസോസിയേഷന് ഓഫ് കുവൈത്ത്(ട്രാസ്ക്) 18-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തുന്ന ‘മഹോത്സവം 2k24’ ഡിസംബര്‍ 13-ന് മൈദാന് ഹവല്ലിയിലെ അമേരിക്കന്‍ ഇന്റെര്‍നാഷണല്‍ സ്കൂളില്‍ നടക്കും.
വൈകുനേരം 4:00 മണിയ്ക്ക് വര്‍ണശബലമായ ഘോഷയാത്രയോടെ ആരംഭിക്കുന്ന ചടങ്ങില്‍ മുഖ്യഅഥിതിയായി ഇന്ത്യന്‍ സ്ഥാനപതി ഡേ:ആദര്‍ശ് സൈ്വക സംബന്ധിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ പറഞ്ഞു.
നൃത്യദി സ്കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിക്കുന്ന സ്വാഗത നൃത്തവും,കേളി വാദ്യകലാപീഠത്തിന്റെ ചെണ്ടമേളത്തിന്റെ അകമ്പടിയോടൊവും സ്വീകരണം.
സാംസ്കാരിക സമ്മേളനത്തില്‍ 10,+2 വിഭാഗത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ 11 കുട്ടികള്‍ക്കും, പ്ലസ് 2 തലത്തില്‍ കുവൈത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ വിദ്യാര്‍ത്ഥിനി ഹന്നാ റായേല്‍ സഖറിയാ (ഹൃൂമാനിറ്റീസ് വിഭാഗം- 99.4% ) ആദരിക്കും.
ഒപ്പം, ഈ വര്‍ഷത്തെ ഗര്‍ഷേം അവാര്‍ഡ് ജേതാവ് ഷൈനി ഫ്രാങ്കിനെ മഹോത്സവം വേദിയില്‍ ആദരിക്കുന്നുണ്ട്.
സാംസ്കാരിക സമ്മേളനത്തിന് ശേഷം സിനിമപിന്നണി ഗായകരായ അഞ്ചു ജോസഫ്, ലിബിന് സക്കറിയ, വൈഷ്ണവ്, റയാനാ രാജ് കൂടാതെ ഡിജെ സാവിയോ എന്നിവര്‍ ഒരുക്കുന്ന സംഗീത വിരുന്ന് ഒരുക്കിയിട്ടുണ്ട്.
2006-ല്‍ രൂപീകൃതമായ ട്രാസ്കിന് 8 യൂണിറ്റുകളിലായി -2500 ൽ പരം അംഗങ്ങളുണ്ട്.
സാമ്പത്തിക പിന്നോക്കം നില്ക്കുന്ന അംഗങ്ങള്‍ക്കായി നല്കി വരുന്ന ഭവന നിര്‍മാണ പദ്ധതിയില്‍ ഈ വര്‍ഷം 9 ലക്ഷം രൂപ മുടക്കി ഒരു വീട് വച്ച് നല്‍കുന്നുണ്ടന്ന് പ്രസിഡണ്ട് ബിജു കടവി പറഞ്ഞു. കഴിഞ്ഞ വര്‍ഷം രണ്ട് വീടുകള്‍ നിര്‍മ്മിക്കാനായി എട്ടര ലക്ഷം രൂപ വീതം നല്‍കിയിരുന്നു.
തൃശൂരിലെ കെ.എസ്.ആര്.ടി.സി സ്റ്റാന്റില്‍ മുലയൂട്ടുന്ന അമ്മമാര്‍ക്കായി ഒരു ‘ഫീഡിങ് റൂം’ തുടങ്ങുന്നതിനും,യാത്രക്കാര്‍ക്ക് അനുവദിച്ച റൂമില്‍ ഫാന്‍
സ്ഥാപിക്കാന്‍ അധികൃതരുടെ അനുവാദം ലഭിച്ചതായും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്തസമ്മേളനത്തില്‍ പ്രസിഡണ്ട് ബിജു കടവി, പ്രോഗ്രാം കണ്‍വീനര്‍ ജഗദാബംരന്, സെക്രട്ടറി മുകേഷ് ഗോപാലന്, വനിതാവേദി ജനറല്‍ കണ്‍വീനര്‍ ജെന്‍സി ഷമീര്‍, ട്രഷര്‍ തൃതീഷ് കുമാര്‍, മീഡിയ കണ്‍വീനര്‍ വിഷ്ണു കരിങ്ങാട്ടില്‍, അസോസിയേഷന് ഭാരവാഹികളായ സിജു എം ൽ, സി.ഡി ബിജു,ജില് ചിന്നന്,ഷാന ഷിജു, സകീന അഷ്റഫ് സന്നിഹിതരായിരുന്നു.
More Stories
പല്പക്ക് ഫഹാഹീൽ ഏരിയാ കമ്മിറ്റി വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു
കുവൈറ്റ് ഫയർഫോഴ്സ് , കെട്ടിട പരിശോധന ശക്തമാക്കുന്നു
ഭക്ഷ്യ ഉൽപന്നങ്ങളിൽ ട്രാൻസ് ഫാറ്റ് നിരോധിക്കാൻ ഒരുങ്ങി കുവൈറ്റ്