September 21, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ട്രാക്ക് ഓണം – ഈദ് സംഗമം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക് ) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ” ഓണം – ഈദ് സംഗമം – 2022 ” സംഘടിപ്പിച്ചു.സാംസ്കാരിക സമ്മേളനം ജസീറ എയർവേയ്സ് റീജണൽ മാനേജർ സച്ചിൻ നെഹേ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

ട്രാക്ക് പ്രസിഡൻറ് എം.എ.നിസ്സാം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ട്രാക്ക് ചെയർമാൻ പി.ജി.ബിനു മുഖ്യ പ്രഭാഷണം നടത്തി. ട്രാക്ക് ജനറൽ സെക്രട്ടറി കെ.ആർ.ബൈജു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഗായകൻ മുബാറക് അൽ റാഷിദ്,ശ്രീലങ്കൻ എയർലൈൻസ് മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക റീജണൽ മാനേജർ അമിതാബ് ആന്റണി പിളളയ്,റിട്ടയേർഡ് കസ്റ്റംസ് ഓഫിസർ മുബാറക് ഖലഫ് ധഹർ അൽ ഹാർബി,ഇന്ത്യൻ എംബസി ലീഗൽ അഡ്വൈസർ യൂസുഫ് ഖാലിദ് അൽ മുതൈരി എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.ട്രാക്ക് വൈസ് പ്രസിഡൻറ്മാരായ ഡോക്ടർ ശങ്കരനാരായണൻ,ശ്രീരാഗം സുരേഷ് എന്നിവർ സംസാരിച്ചു.പ്രശസ്ത സിനിമ പിന്നണി ഗായിക സിന്ധു രമേഷ്, അൽ യമാമ ടെക്നിക്കൽ ജനറൽ ട്രെഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി പ്രോജക്റ്റ് മാനേജർ പി.എം.നായർ, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷണൽ കൗൺസിൽ കുവൈത്ത് ജോയിന്റ് സെക്രട്ടറിയും ട്രാക്ക് ഉപദേശക സമിതി അംഗവുമായ കെ.പി.സുരേഷ് എന്നിവർക്ക് സ്നേഹോപഹാരം നൽകി.

കേന്ദ്ര കമ്മിറ്റി അംഗങ്ങളും വിവിധ ഏരിയാകമ്മറ്റി അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി. വിഭവ സമൃദ്ധമായ ഓണസദ്യയും സംഗമത്തിന് മാറ്റ് കൂട്ടി.
പ്രോഗ്രാം ജനറൽ കൺവീനർ പ്രിയ രാജ് സ്വാഗതവും ട്രഷറർ മോഹനകുമാർ നന്ദിയും പറഞ്ഞു.

error: Content is protected !!