ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റ് 2024 ലെ ആദ്യ ആറ് മാസങ്ങളിൽ (182 ദിവസം) രാജ്യത്ത് 31 ലക്ഷത്തിലധികം (3,100,638) ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായി അറിയിച്ചു.
ലംഘനങ്ങളിൽ ഏറ്റവും കൂടുതലുള്ളത് അമിത വേഗതയ്ക്കാണ്, ഇത്തരത്തിലുള്ള 1,531,625 നിയമലംഘനങ്ങൾ ഈ കാലയളവിൽ രേഖപ്പെടുത്തി ..
ഇക്കാലയളവിൽ സംഭവിക്കുന്ന അപകടങ്ങളിൽ 93 ശതമാനവും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുമൂലമുള്ള അശ്രദ്ധ മൂലമാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2024 ൻ്റെ ആദ്യ പകുതിയിൽ മൊബൈൽ ഫോൺ ഉപയോഗത്തിൻ്റെ 30,868 ലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്