ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : 2022-23 വർഷത്തിൽ കുവൈറ്റിൽ ട്രാഫിക് നിയമലംഘന പിഴയിൽ നിന്നുള്ള വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 25 ശതമാനം വർധിച്ചതായി അറബിക് പത്രമായ അൽ-അൻബാ റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് അനുസരിച്ച്, ട്രാഫിക് പിഴയായി പിരിച്ചെടുത്ത ആകെ തുക 78.63 ദശലക്ഷം ദിനാർ ആണ്, 2021-2022 വർഷത്തിൽ ശേഖരിച്ച 62.84 ദശലക്ഷം ദിനാറിനെ അപേക്ഷിച്ച് 15.78 ദശലക്ഷം ദിനാറിന്റെ വർദ്ധനവ്.
വാഹന റിസർവേഷൻ ഗാരേജിൽ നിന്നുള്ള വരുമാനവും കഴിഞ്ഞ വർഷം 33% വർദ്ധിച്ചു. 2021/2022 അവസാനത്തെ 221,820 ദിനാറിനെ അപേക്ഷിച്ച് 2022/2023 അവസാനത്തോടെ 294,470 ദിനാറായി വർദ്ധിച്ചു.
More Stories
കുവൈറ്റ് തീരദേശ സൗന്ദര്യവൽക്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയായി .
കുവൈറ്റ് ദേശീയ-വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി വൈവിധ്യങ്ങളായ ഓഫറുകളുമായി ലുലു ഹൈപ്പർ മാർക്കറ്റ്
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും