April 28, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.

തിരുവനന്തപുരം നോൺ റസിഡന്റ്സ് അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാക്) ക്യാൻസർ അവബോധം, വർധിച്ചുവരുന്ന ലഹരി ഉപയോഗം, കുട്ടികളിലെ അമിത മൊബൈൽ ഫോൺ ഉപയോഗത്തിനുമെതിരെ മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു. 26-04-2025-ൽ അബ്ബാസിയ അൽ നുക്ബ മോഡൽ സ്കൂൾ ഫോർ സ്പെഷ്യൽ നീഡ്‌സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എം എ നിസാം അധ്യക്ഷത വഹിച്ചു. കുവൈറ്റിലെ പ്രമുഖ സാമൂഹിക പ്രവർത്തക മിസ്സ് അലീഷ്യ കേയ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അവരെ പൊന്നാടയണിയിച്ച് മൊമന്റോ നൽകി ആദരിച്ചു.

ഇന്ത്യൻ ഡോക്ടർസ് ഫോറം വൈസ് പ്രസിഡന്റ് ഡോ: സുസോവന സുജിത് നായർ (കുവൈറ്റ് കാൻസർ സെന്റർ സീനിയർ മെഡിക്കൽ ഓങ്കോളജിസ്റ്റ്), കുവൈറ്റ് മിലിറ്ററി ഹോസ്‌പിറ്റൽ സർജൻ ഡോ: ശങ്കരനാരായണൻ എന്നിവർ ബോധവൽകരണ ക്ലാസുകൾ അവതരിപ്പിച്ചു. ഇരുവരെയും ഒപ്പം സാമൂഹിക പ്രവർത്തക ഷൈനി ഫ്രാങ്ക്, വൈസ് പ്രസിഡന്റ് മോഹനകുമാർ എന്നിവരെ ചടങ്ങിൽ മൊമന്റോ നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി ആർ. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ശ്രീരാഗം സുരേഷ്, ട്രാക് വനിതാ വേദി ജോ: ട്രഷറർ അശ്വതി അരുൺ, കുട ജന: കൺവീനർ മാർട്ടിൻ മാത്യു, കുടയുടെ കൺവീനർമാരായ ജിനേഷ് വയനാട്, സക്കീർ പുതുനഗരം, മലപ്പുറം ജില്ലാ അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് മുഹമ്മദ് ബഷീർ, ഫിറാ പ്രസിഡന്റ് ഷൈജിത്, തൃശൂർ ജില്ല അസോസിയേഷൻ മുൻ പ്രസിഡന്റ് ബിജു കടവിൽ എന്നിവർ ആശംസകൾ അറിയിച്ചു. പ്രോഗ്രാം ജോ: കൺവീനർ അരുൺകുമാർ സ്വാഗതവും പ്രോഗ്രാം കൺവീനർ മോഹൻ കുമാർ നന്ദിയും പറഞ്ഞു. ജിൻസി ലതീഷ് ചടങ്ങ് നിയന്ത്രിച്ചു. വിപിൻ വർമ്മ, കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ രഞ്ജിത് ജോണി, പ്രശാന്ത് സുന്ദരേശൻ എന്നിവർ ഏകോപനം നടത്തി.

error: Content is protected !!