ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഭവൻസ് കുവൈറ്റ് മലയാളം ടോസ്സ്റ്മാസ്റ്റർസ് ക്ലബ് ഭാഷണമാമാങ്കം-2023 എന്ന പേരിൽ വാർഷിക പ്രസംഗ മത്സരം സംഘടിപ്പിച്ചു.നാലു വിഭാഗങ്ങളിൽ ആയി നടന്ന മത്സരങ്ങളിൽ താഴെ പറയുന്നവർ യഥാക്രമം ഒന്നും രണ്ടു മൂന്നും സ്ഥാനങ്ങൾ നേടി വിജയികളായി .
അന്താരാഷ്ട്ര പ്രസംഗ മത്സരം:ഷീബ പ്രമുഖ്,സാജു സ്റ്റീഫൻ
നിമിഷ പ്രസംഗ മത്സരം:സാജു സ്റ്റീഫൻ,ഷീബ പ്രമുഖ്,പ്രശാന്ത് കവളങ്ങാട്
മൂല്യനിണയ പ്രസംഗ മത്സരം: പ്രശാന്ത് കവളങ്ങാട്,ഷീബ പ്രമുഖ്,അജോയ് ജേക്കബ് ജോർജ്
ഫലിതപ്രസംഗ മത്സരം: ജോൺ മാത്യു,പ്രശാന്ത് കവളങ്ങാട്,ഷീബ പ്രമുഖ്. മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവർ കുവൈറ്റിനെ പ്രതിനിധീകരിച്ച് ലോക മലയാളം മാസ്റ്റേഴ്സ് പ്രസംഗ വേദിയിൽ മാറ്റുരയ്ക്കും.
ക്ലബ് പ്രസിഡന്റ് ബിജോ പി ബാബു വിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജോർജ് മേലാടൻ( ഒമാൻ), സലിം പള്ളിയിൽ ( സൗദി അറേബ്യ ) എന്നിവർ മുഖ്യ വിധികർത്താക്കൾ ആയിരുന്നു . ഫൗസി ലൈജു , രാകേഷ് വിജയകൃഷ്ണൻ , സിബി ജോസഫ് , ഇബ്രഹീം അത്താണിക്കൽ എന്നിവർ മത്സര അധ്യക്ഷന്മാർ ആയിരുന്നു .
ഡിവിഷൻ ഇ ഡയറക്ടർ മറിയം രംഗത് , ഏരിയ 19 ഡയറക്ടർ സുനിൽ .എൻ എസ് എന്നിവർ ആശംസകൾ അർപ്പിച്ചു . വിദ്യാഭാസ ഉപാധ്യക്ഷൻ പ്രമുഖ് ബോസ് കൃതജ്ഞത രേഖപ്പെടുത്തി .
സുനിൽ തോമസ് , ജിജു രാമൻകുളത്തു , ശ്രീജ പ്രബീഷ് , മുഹമ്മദ് ഷിറാസ് , ബിനോയ് എം ജോൺ ജോമി സ്റ്റീഫൻ , എന്നിവർ പ്രസംഗ മത്സരത്തിന് ഏകോപനം നിർവഹിച്ചു.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
കുവൈറ്റ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് അൽ-സായർ ഫ്രാൻഞ്ചൈസിംഗ് കമ്പനി സ്റ്റാഫുകൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി