Times of Kuwait
കുവൈറ്റ് സിറ്റി : സ്നേഹത്തിൻറെ ആഗോളവൽക്കരണം കാലഘട്ടത്തിൻറെ ആവശ്യമാണെന്ന് പ്രശസ്ത സാഹിത്യകാരനും വിമർശകനുമായ പ്രൊഫസർ എം കെ സാനു പറഞ്ഞു. ലോക മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്രിസ്മസ് പുതുവത്സര ആഘോഷമായ “പിറവി 2022”-ൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ടോസ്റ്റ് മാസ്റ്റേഴ്സ് ഇൻറർനാഷണലിലെ മലയാളം ക്ലബ്ബുകളുടെ സംയുക്ത വേദിയായ ലോക മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് കഴിഞ്ഞ ദിവസമാണ് എട്ട് രാജ്യങ്ങളിലുമായുള്ള 36 ക്ലബ്ബുകളെ പങ്കെടുപ്പിച്ച് ക്രിസ്മസ്-പുതുവത്സരാഘോഷം – പിറവി 2022 -സംഘടിപ്പിച്ചത്. ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് ആയിരുന്നു പരിപാടികൾക്ക് ആതിഥേയത്വം വഹിച്ചത്.
റോസ്മിൻ സോയൂസും കുമാർ ആൻറണിയും അവതാരകരായെത്തിയ യോഗത്തിൽ ഇവൻറ് ചെയറും ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് അധ്യക്ഷനുമായ ഷീബ പ്രമുഖ സ്വാഗതം ആശംസിക്കുകയും ജോർജ്ജ് മേലാടൻ അധ്യക്ഷത വഹിക്കുകയും ചെയ്തു. രാഘവൻ മേനോൻ, ദീപ സുരേന്ദ്രൻ, മൻസൂർ മൊയ്തീൻ, ഖാലിദ് അബ്ദുള്ള , ബീന ടോമി, അബ്ദുൽഗഫൂർ, നാരായണൻ എന്നിവർ വിവിധ രാജ്യങ്ങളെയും ഡിസ്ട്രിക്ടുകളെയും പ്രതിനിധീകരിച്ച് ആശംസകൾ നേരുകയും ചെയ്തു.
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് ഉപാധ്യക്ഷൻ ബിജോ പി ബാബു പരിപാടികളുടെ ഏകോപനം നിർവഹിക്കുകയും കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ക്ലബ്ബുകളുടെ അംഗങ്ങളുടെ കലാസാംസ്കാരിക പരിപാടികൾ ആഘോഷങ്ങൾക്ക് മിഴിവേകി. ജിജു രാമൻകുളത്ത്, ജോൺ പാറപ്പുറത്ത്, ജോമി സ്റ്റീഫൻ എന്നിവരായിരുന്നു ഓൺലൈൻ മീറ്റിങ്ങിന് മോഡറേറ്റർമാർ.
ലോകമെമ്പാടുമുള്ള ക്ലബ്ബുകളുടെ ശൃംഖലയിലൂടെ അംഗങ്ങളുടെ പ്രഭാഷണ കലയും നേതൃപാടവവും വ്യക്തിത്വവികസനവും വളർത്തിയെടുക്കുവാൻ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ടോസ്റ്റ്മാസ്റ്റർ ഇൻറർനാഷണലിലെ കുവൈറ്റിലെ ഏക മലയാളം ക്ലബ്ബായ ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ് മാസ്റ്റർ ക്ലബ്ബിനെ കുറിച്ച് കൂടുതൽ അറിയുവാനും അംഗങ്ങൾ ആകുവാനും താഴെപ്പറയുന്ന വ്യക്തികളെ ബന്ധപ്പെടുക.
ഷീബ പ്രമുഖ് – +91-9895338403 (വാട്ട്സ്ആപ്പ്)
പ്രതിഭാ ഷിബു – 96682853
More Stories
കുവൈറ്റിലെ നൂറുൽ ഹുദാ ഹിഫ്സുൽ ഖുർആൻ മദ്രസ്സാ വാർഷികം സംഘടിപ്പിച്ചു
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു