കുവൈറ്റ് സിറ്റി : അബ്ബാസിയ പാകിസ്താൻ ഓക്സ്ഫോർഡ് ഇംഗ്ലീഷ് സ്കൂളിൽ വച്ച് നടന്ന ഓണാഘോഷം അസോസിയേഷൻ പ്രസിഡൻ്റ് ശ്രീ. ബിവിൻ തോമസും മറ്റു ഓഫീസ് ഭാരവാഹികളും ചേർന്ന് ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്തു. പൂക്കള മത്സരം, പായസ മത്സരം,കൂടാതെ തിരുവാതിരകളി, നാടൻ പാട്ട് മത്സരങ്ങളും നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.
ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ അവതരിപ്പിച്ച തൃശ്ശൂരിന്റെ തനതു കലാരൂപങ്ങളായ പുലിക്കളി, കുമ്മാട്ടിക്കളി എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. അസോസിയേഷൻ നവംബർ 11ന് സംഘടിപ്പിക്കുന്ന മെഗാ പ്രോഗ്രാമായ മഹോത്സവം 2022 ഫ്ലയർ പ്രകാശനവും തദവസരത്തിൽ നടന്നു. അതോടൊപ്പം അസ്സോസിയേഷന്റ വിവിധ ഏരിയകളിൽ നിന്നുമുള്ള അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ സ്വാദിഷ്ടമായ ഓണസദ്യയും വിളമ്പി. ഇവന്റസ് ഫേക്റ്ററി, കുവൈറ്റ് അവതരിപ്പിച്ച കരോക്കേ ഗാനമേളയോടെ വൈകീട്ട് 7 മണിക്ക് പരിപാടി അവസാനിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്