ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : യുഎഇ രാഷ്ട്രപതി
ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ കുവൈറ്റിൽ മൂന്ന് ദിവസം അവധി. മന്ത്രാലയങ്ങളിലെയും സർക്കാർ ഏജൻസികളിലെയും ജോലികൾ , വെള്ളിയാഴ്ച മുതൽ ഞായർ വരെ മൂന്ന് ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവച്ചതായി സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു.
സിവിൽ സർവീസ് കമ്മീഷൻ ആണ് ഔദ്യോഗിക ദുഃഖാചരണം സംബന്ധിച്ച് അറിയിപ്പ് നൽകിയത് . 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ഉണ്ടാകും. ഞായറാഴ്ചത്തെ അവധിയ്ക്ക് ശേഷം ഓഫീസുകൾ തിങ്കളാഴ്ച രാവിലെ പ്രവർത്തനം പുനരാരംഭിക്കും.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്