ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : മദ്യവും ലഹരി വസ്തുക്കളും ആയുധവും കൈവശം വച്ചതിന് മൂന്ന് സഹോദരന്മാർ അറസ്റ്റിൽ. വൻതോതിൽ മദ്യവും സൈക്കോട്രോപിക് വസ്തുക്കളും, നിരവധി തോക്കുകളും വെടിക്കോപ്പുകളും ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുക്കാൻ കഴിഞ്ഞു.
അന്വേഷണം ഊർജിതമാക്കുകയും വിവരങ്ങൾ ശേഖരിക്കുകയും സംശയമുള്ളവരെ നിരീക്ഷണത്തിലാക്കുകയും ചെയ്ത ശേഷമാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു.
പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് ആവശ്യമായ അനുമതി നേടിയ ശേഷം സഹോദരങ്ങളെ സാൽമിയയിൽ വെച്ച് പിടികൂടി.സുലൈബിയയിലെ ഇവരുടെ വസതിയിൽ നടത്തിയ പരിശോധനയിൽ മദ്യം, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ, കലാഷ്‌നിക്കോവ് റൈഫിൾ, വെടിയുണ്ടകൾ എന്നിവ പിടിച്ചെടുത്തു.
പ്രാദേശിക കറൻസികളും വിദേശ ബാങ്ക് നോട്ടുകളും ഉൾപ്പെടെയുള്ള പണവും പോലീസ് പിടിച്ചെടുത്തതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി എല്ലാവരെയും ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെന്റിലേക്ക് മാറ്റിയതായി സുരക്ഷാ വൃത്തങ്ങൾ സൂചിപ്പിച്ചു.
More Stories
പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി ( PAI ) 4 വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി .
കുവൈറ്റ് കേരള ഇൻഫ്ലൂൻസേഴ്സ് അസോസിയേഷന്റെ (KKIA) രണ്ടാമത് കുടുംബ സംഗമം സംഘടിപ്പിച്ചു
കുവൈറ്റിലെ നൂറുൽ ഹുദാ ഹിഫ്സുൽ ഖുർആൻ മദ്രസ്സാ വാർഷികം സംഘടിപ്പിച്ചു