ഏപ്രിൽ 4 വെള്ളിയാഴ്ച രാവിലെ അബ്ബാസ്സിയ യുണൈറ്റഡ് ഇന്റർനാഷണൽ സ്കൂളിൽ വച്ച് സംഘടിപ്പിച്ച സ്പോർട്സ് ഡേ അഞ്ചു സോണുകളിൽ ആയി വിപുലമായ ഘോഷയാത്രയോടെ ആരംഭിച്ചു. ക്നാനായ ആചാരങ്ങളും, 1980 ന് മുമ്പുള്ള ജീവിതശൈലിയും ആയിരുന്നു ഘോഷയാത്രയുടെ Theme. ഉത്സവാന്തരീക്ഷം സൃഷ്ടിച്ച ഘോഷയാത്രയിൽ കുവൈറ്റിലെ വിവിധ യൂണിറ്റിൽ നിന്നുള്ള അംഗങ്ങൾ മത്സരാവേശത്തോടെ പങ്കെടുത്തു. കണ്ണിന് ഇമ്പമാർന്ന ദൃശ്യാവിഷ്കാരം പരിപാടിയുടെ മുഖ്യ ആകർഷണം ആയിരുന്നു.
അബ്ബാസിയ അസിസ്റ്റന്റ് വികാരി Rev. Fr. Anoop Abraham Knanaya Vibrance 2025 ഉദ്ഘാടനം ചെയ്തു. KKCA പ്രസിഡന്റ് ജോസുകുട്ടി പുത്തൻതറയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ജോജി ജോയി പുലിയൻമാനായിൽ സ്വാഗതം ആശംസിക്കുകയും, ട്രെഷർ അനീഷ് ജോസ് മുതലു പിടിയിൽ നന്ദിയും പറഞ്ഞു.
സോൺ അടിസ്ഥാനത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
Knanaya Vibrance Entertainment ഭാഗമായി സംഘടിപ്പിച്ച 100 ൽ പരം അംഗങ്ങൾ പങ്കെടുത്ത ഫ്ലാഷ് മോബ്, പരിപാടിയുടെ മുഖ്യ ആകർഷണം ആയിരുന്നു. ഇതിനു നേതൃത്വം കൊടുത്ത രമ്യ ജിക്കു തടത്തിലിനെ കമ്മിറ്റി അഭിനന്ദിച്ചു.
പ്രായ ഭേദമെന്യേ നടത്തിയ കായിക മത്സരങ്ങൾ, Couple Games, ആവേശഭരിതമായ Zone അടിസ്ഥാനത്തിലുള്ള വടംവലി എന്നിവ പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. കായിക മത്സരങ്ങൾ കോർട്ട് മാനേജേഴ്സ് നിയന്ത്രിച്ചു.
KKCA വൈസ് പ്രസിഡന്റ് ആൽബിൻ ജോസ് അത്തിമറ്റത്തിൽ, ജോയിൻ സെക്രട്ടറി ഷിബു ജോൺ ഉറുമ്പനാനിക്കൽ, ജോയിൻ ട്രെഷർ ജോണി ജേക്കബ് ചെന്നാട്ട്, വിവിധ സബ് കമ്മിറ്റി കൺവീനർമാരായ ഡോണ തോമസ് തയ്യിൽ, ലിഫിൻ ഫിലിപ്പ് നല്ലുവീട്ടിൽ, ജൂണി ഫിലിപ്പ് വെട്ടിക്കൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ *Knanaya Vibrance 2025* എന്ന പേരിൽ ഔട്ട്ഡോർ പിക്നിക് സംഘടിപ്പിച്ചു.

More Stories
കെ എം എഫ് കുവൈറ്റിന് പുതിയ ഭാരവാഹികൾ
“ആരോഗ്യകരമായ തുടക്കം പ്രതീക്ഷയുള്ള ഭാവിക്ക്” : ഏപ്രിൽ 7, ലോകാരോഗ്യ ദിനം
കുവൈറ്റിൽ ലാൻഡ്മാർക്ക് റെയിൽവേ പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചു