കുവൈറ്റ് ബാങ്ക് നോട്ടുകളുടെ അഞ്ചാമത്തെ ലക്കം മാറ്റിവാങ്ങുന്നതിനുള്ള അവസാന തീയതി 2025 ഏപ്രിൽ 18 ആയിരിക്കുമെന്ന് കുവൈറ്റ് സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചു. ബാങ്ക് ആസ്ഥാനത്തെ ഹാളിൽ വെച്ചാണ് കൈമാറ്റ പ്രക്രിയ നടക്കുക. അഞ്ചാമത്തെ ഇഷ്യു ബാങ്ക് നോട്ടുകൾ മാറ്റിവാങ്ങുന്നതിന് വ്യക്തികൾ നേരിട്ട് ബാങ്കിംഗ് ഹാൾ സന്ദർശിക്കണമെന്ന് സെൻട്രൽ ബാങ്ക് ഒരു പത്രക്കുറിപ്പിൽ വ്യക്തമാക്കി. സാധുവായ ഒരു തിരിച്ചറിയൽ രേഖ കൊണ്ടുവരുകയും കൈമാറ്റം ചെയ്യുന്നതിനായി ഒരു നിയുക്ത ഫോം പൂരിപ്പിക്കുകയും വേണം. ബാങ്കിംഗ് ഹാളിന്റെ ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 2:00 വരെയാണ്, റമദാനിൽ രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 1.00 വരെയാണ് ക്രമീകരിച്ച സമയം.
നിർദ്ദിഷ്ട സമയപരിധിക്ക് ശേഷം, അഞ്ചാംലക്ക ബാങ്ക് നോട്ടുകൾ ഇനി നിയമപരമായ ടെൻഡർ പദവി നിലനിർത്തില്ലെന്നും ഇടപാടുകളിൽ അവ ഉപയോഗിക്കുന്നത് നിരോധിക്കുമെന്നും സെൻട്രൽ ബാങ്ക് വ്യക്തമാക്കി . ഏപ്രിൽ 18 ന് ശേഷം, ഒരു സാഹചര്യത്തിലും കൈമാറ്റം അനുവദിക്കില്ല.
സമയപരിധി അവസാനിക്കുന്നതിന് മുമ്പ് അഞ്ചാംലക്ക നോട്ടുകൾ മാറ്റി ണങ്ങണമെന്ന് കുവൈറ്റ് സെൻട്രൽ ബാങ്ക് അഭ്യർത്ഥിച്ചു.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 443 പേരുടെ വിലാസം കൂടി നീക്കം ചെയ്തു .
കോട്ടയം ഡിസ്ട്രിക്ട് അസ്സോസിയേഷന് കുവൈത്ത് ഭാരവാഹികള്‍.
ഓൺലൈൻ ട്രാൻസ്ഫറുകൾക്ക് ഫീസ് ഏർപ്പെടുത്താൻ നിർദ്ദേശവുമായി കുവൈറ്റ് ബാങ്കുകൾ