കുവൈറ്റ് സിറ്റി : വെള്ളിയാഴ്ച രാജ്യത്തെ താപനില 50 ഡിഗ്രി കടന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഡിജിസിഎയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വെള്ളിയാഴ്ച രാജ്യത്ത് കടുത്ത ചൂടുള്ള കാലാവസ്ഥയാണ് അനുഭവപ്പെട്ടതെന്നും പൗരന്മാർക്കും താമസക്കാർക്കും താപനിലയിലെ വർധനവ് പ്രകടമായെന്നും ഡിജിസിഎ അധികൃതർ കുവൈറ്റ് വാർത്താ ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
അൽ-ജഹ്‌റ സ്റ്റേഷനിൽ 52.8 ഡിഗ്രി സെൽഷ്യസും അൽ-അബ്ദാലി അഗ്രികൾച്ചറൽ 52.3, അൽ-സുലൈബിയ 52.1, അൽ-സബ്രിയ 51.6 ഡിഗ്രി, അൽ-വഫ്ര അഗ്രികൾച്ചറൽ, കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 51.5 ഡിഗ്രി സെൽഷ്യസ് എന്നിവ രേഖപ്പെടുത്തി
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
കുവൈറ്റ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് അൽ-സായർ ഫ്രാൻഞ്ചൈസിംഗ് കമ്പനി സ്റ്റാഫുകൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി