സാജു സ്റ്റീഫൻ
കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ ഇന്ത്യൻ കൾച്ചറൽ നെറ്റ്‌വർക്കിൻ്റെ ആഭിമുഖ്യത്തിൽ ദേശീയ ഗാന രചയിതാവും നൊബേൽ സമ്മാന ജേതാവുമായ രവീന്ദ്രനാഥ് ടാഗോറിൻറെ നൂറ്റി അറുപത്തിയൊന്നാം ജന്മദിനം ആഘോഷിച്ചു.
എംബസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് അംബാസഡർ സിബി ജോർജ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ദേശീയ ഗാനത്തിന് ശേഷം രവീന്ദ്രനാഥ ടാഗോറിൻറെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
രവീന്ദ്രനാഥ ടാഗോരിൻറെ കലാസൃഷ്ടികൾ തലമുറകളോളം നിലനിൽക്കുമെന്ന് അംബാസഡർ സിബി ജോർജ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ദേശീയഗാനം വഴിയായി ടാഗോർ എല്ലാദിവസവും അനുസ്മരിക്കപ്പെടുന്നു എന്നും ഇന്ത്യയുടെ സാംസ്കാരിക ബിംബങ്ങളിൽ ഒരാളായി അദ്ദേഹത്തിൻറെ സ്മരണ എക്കാലവും നിലനിൽക്കും എന്നും അംബാസഡർ കൂട്ടിച്ചേർത്തു.
ബംഗ്ലാദേശ് അംബാസഡർ മേജർ ജനറൽ എംഡി ആഷിക് അൽ സമാൻ ഉൾപ്പെടെയുള്ള വിശിഷ്ട അതിഥികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഉദ്ഘാടനത്തിനുശേഷം ഇന്ത്യൻ റിഡേഴ്സ് നെറ്റ്‌വർക്കിൻ്റെ ആഭിമുഖ്യത്തിൽ രവീന്ദ്രനാഥ ടാഗോറിൻറെ തെരഞ്ഞെടുത്ത കൃതികളുടെ അവതരണം നടത്തി. തുടർന്ന് വിവിധ കലാപരിപാടികളും നൃത്തനൃത്യങ്ങളും അരങ്ങേറി. എംബസിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം അംബാസഡർ സിബി ജോർജ് നിർവഹിച്ചു. കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിൻറെ വിവിധ തുറകളിൽ നിന്ന് നൂറുകണക്കിനാളുകൾ പരിപാടിയിൽ പങ്കെടുത്തു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്