ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : രാജ്യത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി പത്ത് വർഷത്തിലധികം പഴക്കമുള്ള പ്രവാസികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ എണ്ണം വെട്ടിക്കുറയ്ക്കാൻ കുവൈറ്റ് സർക്കാരിന് നിർദേശം. ഗതാഗത പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ നിയോഗിക്കപ്പെട്ട സാങ്കേതിക സമിതി നടത്തിയ പഠനത്തിൽ 10 വർഷത്തിനും മുകളിലുള്ള ആയിരക്കണക്കിന് വാഹനങ്ങൾ മലിനീകരണത്തിന് കാരണമാകുകയും റോഡപകടങ്ങൾ വർദ്ധിപ്പിക്കുകയും ഗതാഗതക്കുരുക്കിന് കാരണമാകുകയും ചെയ്യുന്നുവെന്നാണ് നിഗമനം.
ഈ കാറുകളിൽ ഭൂരിഭാഗവും പ്രവാസികളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് സമിതി അംഗങ്ങളെ ഉദ്ധരിച്ച പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ, കുവൈത്തിൽ പഴയ വാഹനങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പബ്ലിക് അതോറിറ്റി നേരത്തെ ഉന്നയിച്ച ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നതാണ് ശുപാർശ.
പ്രവാസികൾക്ക് സ്വന്തമാക്കാവുന്ന വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുക, അല്ലെങ്കിൽ ഒന്നിൽ കൂടുതൽ വാഹനങ്ങൾ കൈവശം വയ്ക്കുന്നതിൽ നിന്ന് പ്രവാസികളെ നിരോധിക്കുക എന്നിവയാണ് പഠനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റ് ശുപാർശകൾ.
More Stories
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്
കുവൈറ്റ് ബയോമെട്രിക് രജിസ്ട്രേഷൻ സെന്ററിൻെറ സായാഹ്ന സമയ സേവനം ജനുവരി 31 വരെ മാത്രം.