കുവൈറ്റ് സെൻറ് തോമസ് മാർത്തോമാഇടവകയുടെ കുടുംബ സംഗമം (സർഗോത്സവം 2024) സെപ്റ്റംബർ മാസം 28-ാം തിയതി ശനിയാഴച്ച സാൽമിയ ഇന്ത്യൻ സ്കൂൾ സീനിയർ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപെട്ടു. ബഹുമാനപ്പെട്ട ഇടവക വികാരി റവ.ബിനു ചെറിയാൻറെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ റവ.ജോസഫ് ലിനോ കുടുംബ സംഗമം ഉത്ഘാടനം നിർവഹിച്ചു.
റവ.ബിനു ചെറിയാൻ,റവ. ജോസഫ് ലിനോ,ഇടവക സെകട്ടറി ജോൺ വർഗീസ്, സർഗോത്സവം കൺവീനർ മിനി വർഗീസ് മാത്യു എന്നിവർ പ്രസംഗിച്ചു. ഇടവകയിലെ കുഞ്ഞുങ്ങളും,മുതിർന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ കുടുംബ സംഗമത്തിൻറെ പ്രത്യേകത ആയിരുന്നു. തുടർന്ന് എല്ലാവർക്കും ഡിന്നർ ക്രമീകരിച്ചിരുന്നു. ഈ കുടുംബ സംഗമത്തിന് ഇടവക ച്ചുമതലക്കാർ,കൈസ്താന സമതി അംഗങ്ങൾ,സർഗോത്സവം കമ്മറ്റി അംഗങ്ങൾ മിനി വർഗീസ് മാത്യു, റ്റിജി എബ്രഹാം, സൻലി വർഗീസ് എന്നിവർ നേതൃത്തം നൽകി. ബിജു പി. ഏബ്രഹാം പ്രോഗ്രാം കോമ്പെയർ ചെയ്തു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്