ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് സെൻറ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ വിശുദ്ധ സ്തേഫാനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ ആചരിച്ചു. പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ പെരുന്നാളിന് ജനുവരി ആറിന് നടന്ന കൊടിയേറ്റത്തോടെയാണ് തുടക്കമായത് .
ജനുവരി ആറിന് വൈകിട്ട് സന്ധ്യാ നമസ്കാരത്തിനും മധ്യസ്ഥ പ്രാർത്ഥനയ്ക്കുശേഷം ഇടവക വികാരി റവ.ഫാ. ജോൺ ജേക്കബ് പെരുന്നാൾ കൊടിയേറ്റ് നടത്തി. ജനുവരി ഏഴാം തീയതി വെള്ളിയാഴ്ച രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം മധ്യസ്ഥ പ്രാർത്ഥനയും അന്നു വൈകിട്ട് 7മണിക്ക് ഇടവകയിലെ പ്രാർത്ഥനാ യോഗങ്ങളുടെ സംയുക്ത യോഗം ഓൺലൈനിൽ നടത്തി. റവ. ഫാ. ഷാജി എം ബേബി വചന ശുശ്രൂഷ നിർവഹിച്ചു.
ജനുവരി 8ന് വൈകുന്നേരം ആറു മണിക്ക് സന്ധ്യാനമസ്കാരവും തുടർന്ന് പെരുന്നാളിനോടനുബന്ധിച്ച് ഉള്ള വിശുദ്ധ കുർബ്ബാനയും നടത്തി. സെൻറ് ഗ്രിഗോറിയോസ് മഹായിടവക വികാരി റവ. ഫാ. ജിജു ജോർജ്ജ് മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് ഭക്തിനിർഭരമായ പ്രദക്ഷിണത്തിനും സകല വാങ്ങിപ്പോയവർക്ക് വേണ്ടി നടത്തിയ ധൂപ പ്രാർത്ഥനയും നേർച്ചവിളമ്പും നടത്തി. ഇടവക വികാരി കൊടിയിറക്കി ഇടവക കൈസ്ഥാനി ബിനു തോമസ്സിന് നൽകിയതോടുകൂടിയാണ് പെരുന്നാൾ സമാപിച്ചത്.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്