ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് സെൻറ് സ്റ്റീഫൻസ് ഇടവക ആഘോഷ പരിപാടികൾ ഒഴിവാക്കി ഈ വർഷത്തെ കൊയ്ത്ത് പെരുന്നാൾ (ഹാർവെസ്റ്റ് 2023) നവംബർ 10 വെള്ളിയാഴ്ച്ച നടത്തപ്പെട്ടു. രാവിലെ വി.കുർബാനയെ തുടർന്ന്
ദൈവ സ്വരൂപനായ മനുഷ്യൻ (ഉല്പ:1:27) എന്ന വിഷയത്തെ ആസ്‌പദമാക്കി നടന്ന ഫാമിലി ക്ലാസിന് കണ്ടനാട് വെസ്‌റ്റ് ഭദ്രാസനത്തിലെ ഫാ. ജോമോൻ ചെറിയാൻ (വികാരി, സെൻറ്. മേരീസ് കാതോലിക്കേറ്റ് സെന്റർ പെരുവ) നേതൃത്വം നൽകി. ഇടവക വികാരിയുടെ നിർദ്ദേശമനുസരിച്ച് എല്ലാ ദിവസവും വായിക്കുന്ന വേദഭാഗത്തിൽ നിന്നും ദിവസവും രാവിലേയും വൈകിട്ടും ഓരോ വചനം വീതം എഴുതി വികാരിക്ക് സമർപ്പിച്ച സൺഡേസ്കൂൾ കുഞ്ഞുങ്ങൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി. ഹാർവെസ്റ്റ് കൂപ്പൺ വിജയികൾക്ക് ഉള്ള സമ്മാനങ്ങളും തദവസരത്തിൽ നൽകി. ഇടവക വികാരി ബഹു. ജോൺ ജേക്കബ് അച്ചൻ അദ്ധ്യക്ഷ പ്രസംഗം നടത്തുകയും ഇടവക സെക്രട്ടറി മിനു വറുഗീസ് കൊയ്ത്ത് പെരുന്നാളിന്റെ വിജയത്തിനായി പ്രവർത്തിച്ച ഏവർക്കും നന്ദിയും അറിയിച്ചു.
More Stories
60 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ അതിശൈത്യ കാലാവസ്ഥയിൽ കുവൈറ്റ്
രിസാല സ്റ്റഡി സർക്കിൾ കുവൈത്ത് നാഷനൽ നവ സാരഥികൾ
24 ആം വാർഷിക പൊതുയോഗം സംഘടിപ്പിച്ച് ‘സാന്ത്വനം കുവൈറ്റ്