കുവൈറ്റ് സിറ്റി: സോഷ്യൽ മീഡിയയിലൂടെ പ്രശസ്തനായ വ്യക്തിയുടെ ബോട്ടിൽ നിന്നും വിവിധ തരം മദ്യക്കുപ്പികൾ കസ്റ്റംസ് വകുപ്പ് പിടിച്ചെടുത്തു. ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയ ബോട്ട് പരിശോധിച്ചപ്പോൾ വിവിധ ബ്രാൻഡുകളിലുള്ള 693 മദ്യക്കുപ്പികൾ കണ്ടെടുത്തു. ബോട്ടിനുള്ളിൽ ഒരു കുവൈറ്റ് പൗരനും ഫിലിപ്പീൻസ് പ്രവാസിയും ഉണ്ടായിരുന്നു. കസ്റ്റംസ് ജീവനക്കാരുടെയും, കള്ളക്കടത്ത് ശ്രമങ്ങൾ പരാജയപ്പെടുത്തുന്നതിൽ പങ്കെടുത്ത എല്ലാ കക്ഷികളുടെയും ജാഗ്രതയെ കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ സുലൈമാൻ അൽ ഫഹദ് പ്രശംസിച്ചു. കസ്റ്റംസ് വകുപ്പ് ഇനങ്ങളുടെ ഇൻവെന്ററി പൂർത്തിയാക്കുകയും നിയമനടപടികൾ സ്വീകരിക്കുന്നതിന് വ്യക്തികളെ അധികാരികൾക്ക് കൈമാറുകയും ചെയ്തു .
693 മദ്യക്കുപ്പികളുമായി സോഷ്യൽ മീഡിയ സെലിബ്രിറ്റിയുടെ ബോട്ട് പിടിച്ചെടുത്തു.

More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു