ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: രാജ്യത്ത് പുകവലിയുടെ ഉയർന്ന നിരക്കിനെക്കുറിച്ച് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയതായി പ്രദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. സമീപകാല പഠനങ്ങൾ പ്രകാരം കുവൈറ്റിലെ സ്‌കൂൾ വിദ്യാർത്ഥികളുടെ പുകവലി നിരക്ക് 29 ശതമാനമായും യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളിൽ സിഗരറ്റും ഷിഷയും വലിക്കുന്നവരുടെ നിരക്കും വർധിച്ചതായി കുവൈറ്റ് സൊസൈറ്റി ഫോർ കോംബാറ്റിംഗ് സ്മോക്കിംഗ് ആൻഡ് ക്യാൻസർ നടത്തിയ വാർത്താ സമ്മേളനത്തിൽ വിദഗ്ധർ വെളിപ്പെടുത്തി. ക്യാൻസർ കേസുകളിൽ 16.3 ശതമാനവും സിഗരറ്റും ഷിഷയും വലിക്കുന്നതുമായി ബന്ധപ്പെട്ടതാണെന്ന് അവർ വിശദീകരിച്ചു. പുകവലിയുമായി ബന്ധപ്പെട്ട പ്രധാന ക്യാൻസർ ശ്വാസകോശ അർബുദമാണ്, ഒപ്പം മൂത്രാശയ അർബുദം, വൻകുടൽ അർബുദം എന്നിവയ്ക്കും കാരണമാകുന്നു. ലോക പുകയില വിരുദ്ധ ദിനത്തിൽ കുവൈറ്റിൽ പുകവലി വ്യാപിക്കുന്നത് പൗരന്മാരുടെ ആരോഗ്യത്തിന് വലിയ ഭീഷണിയാണെന്ന് വിദഗ്ധർ ഊന്നിപ്പറഞ്ഞു.
More Stories
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു
ഷെറാട്ടൺ റൗണ്ട് എബൗട്ട് താത്കാലികമായി അടച്ചു
കുവൈറ്റിൽ 47ാ മത് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കമായി