Times of Kuwait
കുവൈറ്റ് സിറ്റി : കഴിഞ്ഞ തലമുറയുടെ ദീർഘവീക്ഷണമാണ് ബാലദീപ്തിയുടെ സ്ഥാപനത്തിൽ തെളിയുന്നത് എന്ന് മാർ ജോസഫ് പൗവത്തിൽ മെത്രാപ്പോലീത്ത. SMCA കുവൈറ്റിന്റെ കുട്ടികളുടെ വിഭാഗമായ ബാലദീപ്തിയുടെ രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കാം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് ആയിരുന്ന മാർ ജോസഫ് പൗവത്തിൽ കുവൈറ്റ് സന്ദർശിച്ച അവസരത്തിൽ 1997 ആഗസ്ത് ആറാം തീയതി ആണ് ബാലദീപ്തിക്ക് തിരികൊളുത്തിയത്. ഇരുപത്തിനാല് വർഷങ്ങൾ പൂർത്തിയയായ ഇക്കഴിഞ്ഞ ആറാംതീയതി മാർ പൗവത്തിൽ പിതാവ് തന്നെ ഓൺലൈനിലൂടെ ജൂബിലി ആഘോഷങ്ങൾ ഉത്‌ഘാടനം ചെയ്യുകയായിരുന്നു. ബാലദീപ്തിയുടെ സ്ഥാപനവും അതിന്റെ സാഹചര്യവും അഭിവന്ദ്യ പിതാവ് തന്റെ ഹൃസ സന്ദേശത്തിൽ പങ്കുവെച്ചു. എപ്പിസ്കോപ്പൽ വികാർ റെവ. ഫാ. ജോണി ലോണിസ് മഴുവഞ്ചേരിൽ നൽകിയ ആമുഖസന്ദേശത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. വചനത്തിന്റെ വെളിച്ചത്തിൽ പുതു തലമുറയുടെ ജീവിതത്തെ ക്രമപ്പെടുത്തുന്നതിനു ബാലദീപ്തി പാദങ്ങൾക്ക് വിളക്കായിതീരട്ടെ എന്ന് അദ്ദേഹം പറഞ്ഞു. ബാലദീപ്തി പ്രസിഡന്റ് കുമാരി നേഹ എൽസ ജെയ്‌മോൻ അധ്യക്ഷത വഹിച്ചയോഗത്തിൽ സെക്രട്ടറി ബ്ലെസ്സി ടി മാർട്ടിൻ സ്വാഗതം ആശംസിച്ചു.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ച് വർഷങ്ങൾ പൂർത്തിയാക്കുന്ന മാതൃരാജ്യത്തിനു ബാലദീപ്തിയംഗങ്ങൾ നൽകുന്ന സമ്മാനമായ എഡ്യൂക്കേഷണൽ ബനവലെണ്ട് ഫണ്ട് (BEBF) പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ഷെവലിയാർ ഡോ. മോഹൻ തോമസ് രാജ്യത്തിന് സമർപ്പിച്ചു. മനുഷ്യരെ ചെറുപ്പം മുതൽ നന്മ ചെയ്തു ശീലിപ്പിക്കുന്ന BEBF പോലെയുള്ള വേദികളുടെ അഭാവം പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളിൽ ഒന്നാണെന്നും ആ കുറവ് പരിഹരിക്കുവാൻ മുന്നോട്ടു വന്ന കുവൈറ്റ് SMCA യും ബാലദീപ്തിയും അഭിനന്ദനങ്ങൾ അർഹിക്കുന്നു എന്നും തന്റെ ഉത്ഘാടന സന്ദേശത്തിൽ പറഞ്ഞു. ആദ്യത്തെ ബെനഫാക്ടർ ആയിച്ചേർന്നുകൊണ്ടു ഈ മഹത് സംരംഭത്തിനുള്ള പിന്തുണ അദ്ദേഹം അറിയിക്കുകയും ചെയ്തു. ഭാരതീയരായ നൂറിലധികം പാവപ്പെട്ട കുട്ടികൾക്ക് പഠന സഹായം നൽകുന്നതിനാലും രാജ്യത്തിൻറെ ഭാവിയെതന്നെ നിയന്ത്രിക്കുവാൻ കെൽപ്പുള്ള സന്നദ്ധസേവന മനോഭാവമുള്ള പുതുതലമുറയെ വാർത്തെടുക്കുന്ന സംരംഭം എന്ന നിലയിലും രാജ്യത്തിന് വിലപ്പെട്ട ഒരു സമ്മാനമായി BEBF മാറുമെന്ന് ബാലദീപ്തിയുടെ ട്രഷറർ കുമാരി അമല സോണി ബാബു അവതരിപ്പിച്ച പദ്ധതി രൂപരേഖയിൽ പറയുന്നു. SMCA റിട്ടേർണീസ് ഫോറം പ്രസിഡന്റ് ശ്രീ ജേക്കബ് പൈനാടത്ത്, SMCA കുവൈറ്റ് മുഖ്യ ഭാരവാഹികൾ ആയ ബിജോയ് പാലാക്കുന്നേൽ, അഭിലാഷ് അരീക്കുഴിയിൽ, സാലു പീറ്റർ ചിറയത്, SMYM സെക്രട്ടറി ബിബിൻ മാത്യു, എന്നിവർ ആശംസകൾ അർപ്പിച്ചു.
ബാലദീപ്തിയുടെ ആദ്യ പ്രസിഡണ്ടും ഇപ്പോൾ ഇംഗ്ളണ്ടിലെ ബക്കിങ്ഹാം യൂണിവേഴ്സിറ്റി ചാപ്ലിനുമായ റെവ.ഫാ.കെൻസി ജോസഫ് മാമ്മൂട്ടിൽ S.J പങ്കെടുത്ത ചാറ്റ് ഷോ കാര്യപരിപാടികളുടെ മുഖ്യ ആകർഷണമായിരുന്നു. ബോംബെ IIT യിൽ നിന്ന് റാങ്കോടെ പഠനം പൂർത്തിയാക്കുകയും ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലി ലഭിക്കുകയും ചെയ്തിട്ടും അവയൊക്കെ ഉപേക്ഷിച്ചു ഒരു വൈദികൻ ആയ തന്റെ ജീവിതയാത്ര ഈ ചാറ്റ്ഷോയിൽ അച്ചൻ പങ്കുവെച്ചു. ബാലദീപ്തിയുടെ നാല് ഏരിയകൾ അവതരിപ്പിച്ച കലാപരിപാടികൾ വൈവിധ്യം കൊണ്ടും കലാമേന്മകൊണ്ടും ശ്രധേയമായി. ഏരിയ കൺവീനർമാരായ ആഷ്‌ലി ആന്റണി (അബ്ബാസിയ), റയാൻ റിജോയ് (സിറ്റി), ലെന ജോളി(ഫഹാഹീൽ), ജോർജ് നിക്‌സൺ (സാൽമിയ), എന്നിവർ പ്രസംഗിച്ചു.
ബാലദീപ്തി വൈസ് പ്രസിഡന്റ് ഇമ്മാനുവേൽ റോഷൻ ജയ്ബി, ജോയിന്റ് സെക്രട്ടറി സാവിയോ സന്തോഷ്, ഏരിയ കോർഡിനേറ്റർമാരായ ലിറ്റ്സി സെബാസ്റ്റ്യൻ (അബ്ബാസിയ), ജോമോൻ ജോർജ് (സിറ്റി), മനോജ് ഈനാശു (ഫഹാഹീൽ), നിമ്മി ജോജോ (സാൽമിയ) എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ബാലദീപ്തി അംഗങ്ങളായ ഐറാ ആൻ ജോഷി, ആരൺ ജെയിംസ്, ജോയൽ ജോഷ്വാ, ദിയ ബാബു എന്നിവർചേർന്ന് കാര്യപരിപാടികൾ അവതരിപ്പിച്ചു.
More Stories
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു
ഷെറാട്ടൺ റൗണ്ട് എബൗട്ട് താത്കാലികമായി അടച്ചു