ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: വിവിധ സേവനങ്ങൾ ഒരുമിപ്പിച്ച് ആഭ്യന്തര മന്ത്രാലയം സ്മാർട്ട് സെന്റർ ആരംഭിച്ചു. 24 മണിക്കൂറും ലഭ്യമായ സേവന കേന്ദ്രം ഷുവൈഖ് ഏരിയയിലെ ജനറൽ അഡ്മിനിസ്ട്രേഷൻ പാസ്പോർട്ട് ഓഫിസിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതോടെ കുവൈത്ത് പൗരന്മാര്ക്ക് പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, സിവിൽ ഐ.ഡി തുടങ്ങിയ രേഖകള്‍ ഒരു കേന്ദ്രത്തില്‍ നിന്ന് ശേഖരിക്കാന്‍ സാധിക്കും. സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹൽ ആപ്ലിക്കേഷനില്‍ ലഭ്യമായ എല്ലാ ഇലക്ട്രോണിക് സേവനങ്ങളും കേന്ദ്രത്തില്‍ ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.പരീക്ഷണ ഘട്ടമെന്ന നിലയിലാണ് കേന്ദ്രം ഒരുക്കിയത്. തുടര്‍ന്ന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും സ്മാർട്ട് സെന്ററുകള്‍ വിപുലീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
More Stories
ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ – കുവൈറ്റ് സൂപ്പർ മെഗാ കാർണിവൽ – 2025 ജനുവരി 24 വെള്ളിയാഴ്ച
പൽപക് സാൽമിയ ഏരിയാ വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു
സാരഥി കുവൈറ്റ്, കലാമാമാങ്കം സർഗ്ഗസംഗമം -2025 സംഘടിപ്പിച്ചു.