ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : താപനില വർദ്ധിച്ചെങ്കിലും വൈദ്യുത ഉപയോഗം നിയന്ത്രണവിധേയമെന്ന് ജലവൈദ്യുത വകുപ്പ് അറിയിച്ചു.ഇന്നലെ ഉച്ചയ്ക്ക് 2:30 ന് വൈദ്യുതി ലോഡ് സൂചിക 15,800 മെഗാവാട്ട് പുതിയ റെക്കോർഡ് സ്ഥാപിച്ചു. കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ലോഡ് 15,670 ആയിരുന്നു.
ഇന്നലെ 50 ഡിഗ്രി സെൽഷ്യസ് കടന്ന ഉയർന്ന താപനില കാരണം ലോഡ് വർധിച്ചെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണെന്ന് വൈദ്യുതി മന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങൾ ഉറപ്പുനൽകിയതായി പ്രാദേശിക അറബിക് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
More Stories
സെൻട്രൽ ബാങ്കിന്റെ പുതിയ നിയന്ത്രണം : കുവൈറ്റിൽ നിരവധി മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചുപൂട്ടി
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു