ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് 2025 വർഷത്തെ ഷിഫ എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു .കുവൈത്ത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് മാധ്യമ സാമൂഹിക രംഗത്തെ മികച്ച സംഭാവന നൽകിയവർക്ക് ആണ് ഈ വർഷത്തെ ഷിഫ എക്സലൻസ് അവാർഡുകൾ നൽകി ആദരിക്കുന്നത് . അവാർഡ് ദാന ചടങ്ങ് 2025 ഫെബ്രുവരി 20ന് നടക്കും.
കുവൈറ്റ് ഇന്ത്യൻ പ്രവാസി സമൂഹത്തിനിടയിൽ മികച്ച പ്രവർത്തനം നടത്തിയതിന് “മീഡിയ റിലേഷൻസ് ഇംപാക്റ്റ് അവാർഡ്” ഗൾഫ് മധ്യമത്തിന്റെ കുവൈറ്റ് ഹെഡ് നജീബ് സി.കെ. യും ,
“ഔട്ട്സ്റ്റാൻഡിംഗ് മീഡിയ ലീഡർഷിപ്പ് അവാർഡ്” കണെക്ഷൻസ് മീഡിയ സിഇഒ യും ഏഷ്യാനെറ് ന്യുസ് ബിസിനസ് കോർഡിനേറ്ററും ആയ ശ്രീ. നിക്സൺ ജോർജ്ജും അർഹരായി .

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കുവൈറ്റിൽ പ്രവാസജീവിതം തുടരുന്ന ശ്രി.നിക്‌സൺ ജോർജ്ജ് , പ്രവാസത്തിൻറെ തുടക്കകാലത്ത് 15 വർഷത്തോളം ഇലക്ട്രോണിക് എൻജിനീയറായി അൽ അക്കൂൾ കമ്പനിയിൽ ജോലി തുടരവേ തന്നെ കണക്ഷൻസ് മീഡിയയുടെ ഡയറക്ടറായും, 2009 ൽ ജയ്ഹിന്ദ് ടി വി യുടെ റിപ്പോർട്ടറും റീജിയൻ ഹെഡ്ഡുമായി മാധ്യമ മേഖലയിൽ തുടക്കമിട്ടു. കഴിഞ്ഞ 14 വർഷമായി ഏഷ്യാനെറ് ന്യുസിന്റെ ബിസിനസ് കോർഡിനേറ്ററായും വാർത്താധിഷ്ഠിത പരിപാടിയുടെ അവതാരകനായും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. കുവൈറ്റിൽനിന്നുള്ള പ്രതിവാര ഗൾഫ് റൌണ്ട് അപ് “ടൈംസ് ഓഫ് കുവൈറ്റ് ” 500 എപ്പിസോഡുകൾ താണ്ടി ചരിത്രത്തിന്റെ ഭാഗമായി തുടരുന്നു.
ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിന്റെ ഫൗണ്ടർ ചെയർമാൻ കെ.ടി. റബീഉല്ല ഇതിനുമുമ്പ് കുവൈറ്റ്, യു.എ.ഇ, ഇന്ത്യ എന്നിവിടങ്ങളിലെ മീഡിയ പ്രൊഫഷണലുകളെ ആദരിച്ചിട്ടുണ്ടെങ്കിലും, ഇത്തവണ ആദ്യമായാണ് കുവൈറ്റിൽ ഈ അംഗീകാരങ്ങൾ ഷിഫ എക്സലൻസ് അവാർഡ് എന്ന ഏകീകൃത ബ്രാൻഡിന് കീഴിൽ നൽകുന്നത് .
ഈ ചടങ്ങിൽ, ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിലെ 10, 15 വർഷം സേവനം പൂർത്തിയാക്കിയ ജീവനക്കാരെയും ആദരിക്കും .
ഉറുമി മ്യൂസിക്കൽ ബാൻഡിന്റെ സംഗീത പ്രകടനം അവാർഡ് ദാന ചടങ്ങിന്റെ ചടങ്ങിൻറെ മാറ്റ് കൂട്ടും.
കുവൈറ്റ് നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി, ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിന്റെ ഫർവാനിയ, ഫഹഹീൽ, ജിലീബ് അൽ-ഷുയൂഖ് എന്നിവിടങ്ങളിലെ ശാഖകളിൽ ഫെബ്രുവരി 25, 26, 27 തീയതികളിൽ സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ ലഭിക്കുന്നതാണ് കൂടാതെ ലബോറട്ടറി, അൾട്രാസൗണ്ട്, എക്സ്-റേ, ഇഞ്ചക്ഷൻ, പ്രൊസീജർ എന്നിവയിൽ 30% വരെ കിഴിവും ലഭിക്കുന്നതാണ് .
കുവൈറ്റിലെ ജനങ്ങൾക്ക് മികച്ച ആരോഗ്യ സേവനം ലഭ്യമാക്കുന്നതിൽ നിരന്തരം പ്രവർത്തിക്കുന്ന ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് , സാൽമിയ, ജഹറ എന്നിവിടങ്ങളിൽ പുതിയ ഡേ കെയർ ഹോസ്പിറ്റലുകളും മൾട്ടി-സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററുകളും സ്ഥാപിക്കുന്നതിനുള്ള പദ്ധതികളും നടപ്പാക്കി വരുന്നു .
ഷിഫ അൽ ജസീറ ഓപറേഷൻസ് മേധാവി അസീം സൈദ് സുലൈമാൻ, മെഡിക്കൽ ഡയറക്ടർ ഡോ. അബ്ദുൽ നാസർ, മാർക്കറ്റിങ് മേധാവി മോണ ഹസൻ, ഫിനാൻസ് ഹെഡ് പി. അബ്ദുൽ റഷീദ്, ഫഹാഹീൽ അഡ്മിൻ മാനേജർ ഗുണശീലൻ പിള്ള, ജലീബ് അൽ ശുയൂഖ് അഡ്മിൻ മാനേജർ വിജിത്ത് നായർ, ഫർവാനിയ അഡ്മിൻ മാനേജർ എം. സുബൈർ, ജലീബ് അൽ ശുയൂഖ് ഡെപ്യൂട്ടി അഡ്മിൻ മാനേജർ ലൂസിയ വില്യംസ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിന് നേതൃത്വം നൽകി .
More Stories
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ
നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് കുടുംബ സംഗമവും പിക്നിക്കും സംഘടിപ്പിച്ചു