ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റ് സ്പോർട്സ് ഡേ പ്രവർത്തനങ്ങളോടനുബന്ധിച്ച് മാർച്ച് 9 ശനിയാഴ്ച ഷെയ്ഖ് ജാബർ അൽ-അഹമ്മദ് പാലം ഇരുവശത്തേക്കും താൽക്കാലികമായി അടച്ചിടും.
ശനിയാഴ്ച പുലർച്ചെ 2:00 മുതൽ സുബിയ ഭാഗത്തേക്കും 7:00 മുതൽ അൽ-ഗസാലി റോഡ് ദിശയിലേക്കും പാലം പ്രവർത്തനങ്ങൾ അവസാനിക്കുന്നതുവരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.
ജനറൽ സ്‌പോർട്‌സ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 9 ശനിയാഴ്ച പാലത്തിൽ കുവൈറ്റ് കായിക ദിന പരിപാടികൾ സംഘടിപ്പിക്കും. ഈ കാലയളവിൽ ട്രാഫിക് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കാനും ബദൽ വഴികൾ സ്വീകരിക്കാനും എല്ലാ റോഡ് ഉപയോക്താക്കളോടും അധികൃതർ ആവശ്യപ്പെട്ടു.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ