
ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ കഴിഞ്ഞ ഒരു വർഷത്തിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി.
കൊറോണ മഹാമാരിയുടെ തുടക്കം മുതൽ കുവൈറ്റിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ വൻ കുറവാണ് രേഖപ്പെടുത്തുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 2020 ഡിസംബർ മുതൽ 2021 ഡിസംബർ വരെയുള്ള ഒരു വർഷത്തിനുള്ളിൽ ഏകദേശം 75,000 വീട്ടുജോലിക്കാർ തൊഴിൽ വിപണി വിട്ടു. .
സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ തൊഴിൽ വിപണി സ്ഥിതിവിവരക്കണക്കുകൾ ഉദ്ധരിച്ച് പ്രാദേശിക അറബിക് ദിനപത്രം റിപ്പോർട്ട് ചെയ്ത കണക്ക് പ്രകാരമാണിത്.
2021 ഡിസംബറിൽ ഏകദേശം 279,000 പേരുള്ള ഇന്ത്യൻ തൊഴിലാളികളാണ് പട്ടികയിൽ ഒന്നാമതെത്തിയത്, ഫിലിപ്പിനോ തൊഴിലാളികൾ (135,400 പേർ )രണ്ടാം സ്ഥാനത്തും, ബംഗ്ലാദേശ് തൊഴിലാളികൾ (76,800 പേർ) മൂന്നാമതും, ശ്രീലങ്ക സ്വദേശിനികൾ ( 64,400 പേർ )നാലാം സ്ഥാനത്തും എത്തി. നേപ്പാളിലെ തൊഴിലാളികൾ 11,451 പേരുമായി അഞ്ചാം സ്ഥാനത്തെത്തി, പിന്നീട് 10,689 പേരുമായി എത്യോപ്യക്കാർ, പരിമിതമായ സംഖ്യകളുള്ള മറ്റ് രാജ്യക്കാർ എന്നിവരാണുള്ളത്.

More Stories
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ