ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: പുതിയ പ്രധാനമന്ത്രിയായി ഷൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹ് നിയമിതനായി. തിങ്കളാഴ്ച അമീർ ഷൈഖ് മിശാൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. പുതിയ സർക്കാർ രൂപവത്കരിക്കാനും മന്ത്രിമാരെ തിരഞ്ഞെടുക്കാനുമുള്ള ചുമതലയും അമീർ പ്രധാനമന്ത്രിക്കു നൽകി. ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിന് പിറകെ മുൻ പ്രധാനമന്ത്രി ഷൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഅൽ സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജി വെച്ചതിനെ തുടർന്നാണ് പുതിയ പ്രധാനമന്ത്രിയെ നിയമിച്ചത്. വൈകാതെ പ്രധാനമന്ത്രി മന്ത്രിമാരെ തിരഞ്ഞെടുക്കുകയും അമീറിനും ദേശീയ അസംബ്ലിക്കും മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കുകയും ചെയ്യും. ഈ ആഴ്ച തന്നെ മന്ത്രിസഭ രൂപവത്കരണം നടക്കുമെന്നാണ് സൂചന.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു