ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അ ൽ-സിസിയുടെ സുരക്ഷാ നടപടികളുടെ ഭാഗമായി ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:00 മണി മുതൽ നിരവധി റോഡുകൾ താൽക്കാലികമായി അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം, അദ്ദേഹം തിരിച്ചു പോകുന്നത് വരെ റോഡ് അടച്ചിടൽ തുടരും.
കിംഗ് ഫഹദ് ബിൻ അബ്ദുൽ അസീസ് അൽ സൗദ് റോഡ് മുതൽ ആറാം റിംഗ് റോഡ് വരെയും, കിംഗ് ഫൈസൽ റോഡുമായുള്ള ഇന്റർസെക്ഷൻ വരെയും, അമീരി വിമാനത്താവളം വരെയുള്ള മുഴുവൻ റൂട്ടുകളെയും അടച്ചിടൽ ബാധിക്കും.
താൽക്കാലിക അടച്ചിടൽ സമയത്ത് സുഗമമായ ഗതാഗതം ഉറപ്പാക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും ഗതാഗത നിർദ്ദേശങ്ങൾ പാലിക്കാനും ബദൽ മാർഗങ്ങൾ ഉപയോഗിക്കാനും മന്ത്രാലയം റോഡ് ഉപയോക്താക്കളോട് അഭ്യർത്ഥിച്ചു
More Stories
പത്തനംതിട്ട സ്വദേശിനിയായ മലയാളി വിദ്യാർത്ഥിനി കുവൈറ്റിൽ ഹൃദയാഘാതം മൂലം നിര്യാതയായി
കുവൈറ്റിൽ ശക്തമായ പൊടിക്കാറ്റിനും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 325 പേരുടെ വിലാസം കൂടി നീക്കം ചെയ്തു .