ആഭ്യന്തര മന്ത്രാലയം എല്ലാ ഗവർണറേറ്റുകളിലും നടത്തുന്ന സമഗ്ര സുരക്ഷാ കാമ്പെയ്നുകളുടെ ഭാഗമായി സബാഹ് അൽ-സലാമിൽ പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹും നേരിട്ടുള്ള മേൽനോട്ടത്തിലും സാന്നിധ്യത്തിലും വിപുലമായ സുരക്ഷാ പരിശോധന നടന്നു.
ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗവും സ്വകാര്യ സുരക്ഷാ വിഭാഗവും ചേർന്നാണ് സുരക്ഷാ പരിശോധന നടത്തിയത്.
പരിശോധനയിൽ 2293 ട്രാഫിക് നിയമലംഘനങ്ങൾ പുറപ്പെടുവിച്ചു. അറസ്റ്റ് വാറണ്ടുള്ള 6 പേർ പിടിയിലായി. താമസ, തൊഴിൽ നിയമം ലംഘിച്ച 8 പേരെ അറസ്റ്റ് ചെയ്തു. ഐഡന്റിറ്റി തെളിവില്ലാത്ത ഒരാളെ കസ്റ്റഡിയിലെടുത്തു. ഒളിവിലുള്ള 6 പേർ പിടിയിലായി .ലൈസൻസില്ലാതെ വാഹനമോടിച്ചതിന് ഒരാൾ അറസ്റ്റിലായി .ഒരു ജുവനൈൽ കേസ് അന്വേഷണ വകുപ്പിന് കൈമാറി.വിവിധ കേസുകളുമായി ബന്ധപ്പെട്ട് തിരയുന്ന 17 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. ഗതാഗത നിയമലംഘനത്തിന് 19 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും കണ്ടുകെട്ടി.ഒരാളെ ട്രാഫിക് പോലീസിലേക്ക് റഫർ ചെയ്യു.
More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു