സാജു സ്റ്റീഫൻ
കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ നഴ്സുമാരുടെ സേവനങ്ങൾ പ്രശംസനീയമെന്ന് ഇന്ത്യൻ അംബാസഡർ ഡോ: ആദർശ് സ്വൈക പറഞ്ഞു. എംബസിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇന്ത്യൻ നേഴ്സുമാരുടെ സേവനങ്ങളെക്കുറിച്ച് സ്വദേശികളിൽ നിന്നും മറ്റു രാജ്യക്കാരിൽ നിന്നും തനിക്ക് നേരിട്ട് പ്രതികരണം ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഡോക്ടേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മെഡിക്കൽ ക്യാമ്പുകളെയും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളെയും അംബാസഡർ പ്രത്യേകം അഭിനന്ദിച്ചു.
കുവൈറ്റിലേക്കുള്ള ഇന്ത്യൻ നഴ്സുമാരുടെ റിക്രൂട്ട്മെൻറ് ഉടൻ ഉണ്ടാകുമെന്നും സിഎൻ എക്സ് എൻ ടിവി പ്രതിനിധിയുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
More Stories
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ