ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലേക്ക് മയക്കുമരത്ത് കടത്തുവാൻ ഉള്ള ശ്രമം സുരക്ഷാസേന പരാജയപ്പെടുത്തി. കോസ്റ്റ് ഗാർഡിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെയും ഏകോപനത്തോടെയും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ നാർക്കോട്ടിക് കൺട്രോൾ ഉദ്യോഗസ്ഥരാണ് കടൽ വഴി 80 കിലോഗ്രാം ഹാഷിഷും ഷാബുവും കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്.
മയക്കുമരുന്ന് കടത്തിയവർ തീരസംരക്ഷണ സേനയ്ക്ക് നേരെ വെടിയുതിർത്തതിനെത്തുടർന്ന്, സുരക്ഷാസേന തിരികെ വെടിയുതിർക്കുകയായിരുന്നു. മയക്കുമരുന്ന് കടത്തിയ കുവൈറ്റ് വ്യാപാരിയെയും ഒരു ഇറാഖിയെയും പിടികൂടാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു. വെടിവയ്പിൽ രണ്ട് ഇറാഖി പുരുഷന്മാർ കൊല്ലപ്പെട്ടതായി ഒരു പ്രാദേശിക അറബിക് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
ഫൈലാക്ക ദ്വീപിന് സമീപം ബോട്ട് ഉടമയായ ഒരു പൗരന് എത്തിക്കുന്നതിനായി കടൽ മാർഗം ബോട്ടിൽ വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ വിഭാഗത്തിന് വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന സംഘടിപ്പിച്ചത് . പരിശോധിച്ച് പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി ലഭിച്ച ശേഷം ഓപ്പറേഷൻ നിരീക്ഷണത്തിലാക്കുകയും മയക്കുമരുന്ന് കടത്തുകാര് രക്ഷപ്പെടാനുള്ള ശ്രമത്തിൽ വെടിയുതിർക്കുകയും ചെയ്തു.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ