ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ പാർപ്പിട നിയമ ലംഘകർക്ക് എതിരെയുള്ള സുരക്ഷാ പരിശോധന കർശനമായി തുടരുന്നു.
ഇന്ന് രാവിലെ ക്യാപിറ്റൽ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ പബ്ലിക് സെക്യൂരിറ്റി സെക്ടർ, ബ്നെയ്ദ് അൽ-ഖർ ഏരിയയിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ, താമസ നിയമം ലംഘിച്ച 98 പേരെ അറസ്റ്റ് ചെയ്തു.
ആഭ്യന്തര മന്ത്രി, മന്ത്രാലയം അണ്ടർ സെക്രട്ടറി, പബ്ലിക് സെക്യൂരിറ്റി സെക്‌ടർ അണ്ടർ സെക്രട്ടറി എന്നിവരുടെ നിർദേശപ്രകാരം രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ റെയ്ഡ് തുടരുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. സുരക്ഷാ കാമ്പെയ്‌നുകൾ വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ചെറുകിട തൊഴിലാളികളെയും താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെയും നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഒരു പ്രാദേശിക അറബി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്ത് നിന്ന് നാടുകടത്തുന്നതിന് മുമ്പ് പിടിക്കപ്പെടുന്ന നിയമലംഘകരെ പാർപ്പിക്കാൻ പ്രത്യേക സൈറ്റുകൾ തയ്യാറാക്കിയിട്ടുണ്ടെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ദിനപത്രം പറഞ്ഞു.ഗൾഫ് സുരക്ഷാ സഹകരണം അനുസരിച്ച് അറസ്റ്റിലായവർക്ക് അഞ്ച് വർഷത്തേക്ക് ഒരു ജിസിസി രാജ്യത്തേക്കും പ്രവേശിക്കാൻ കഴിയില്ല.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്