Times of Kuwait – കുവൈറ്റ് വാർത്തകൾ
കുവൈറ്റ് സിറ്റി : കുവൈറ്റിൽ സുരക്ഷാ പരിശോധനയിൽ 118 പേർ അറസ്റ്റിൽ.
ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ് പോലീസ് ആരംഭിച്ച സുരക്ഷാ പ്രചാരണത്തിനിടെ, ഒരു മദ്യപാനിയും താമസാനുമതിയുടെ കാലാവധി അവസാനിച്ച 12 പേരും, ഐഡി കൈവശം വയ്ക്കാത്തതിന് 93 പേരും അടക്കം 118 പേരെ അറസ്റ്റ് ചെയ്തു.
പബ്ലിക് സെക്യൂരിറ്റി അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഫറാജ് അൽ സൗബിയും ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ അബ്ദുല്ല അൽ അലിയും ആണ് ഈ ക്യാമ്പയിനിന്റെ മേൽനോട്ടം വഹിച്ചത്.
പ്രധാന സ്ഥലങ്ങളിൽ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കുകയും എക്സിറ്റ് റൂട്ടുകൾ അടയ്ക്കുകയും ചെയ്ത സുരക്ഷാ പരിശോധനയിൽ 170 ഉദ്യോഗസ്ഥർ പങ്കെടുത്തു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്